സ്കൂളുകൾ അടച്ചു പൂട്ടുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കും -വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: മലാപറമ്പ്, കിനാലൂർ സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. ജൂൺ മധ്യത്തോടെ പാഠപുസ്തകങ്ങൾ സ്കൂളുകളിലെത്തിക്കുമെന്നും പുസ്തകങ്ങളുടെ അച്ചടി 70 ശതമാനം പൂർത്തിയായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സ്കൂള്‍ പ്രവേശത്തിന് അമിത ഫീസ് ഈടാക്കാന്‍ അനുവദിക്കില്ല. പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കും. സ്റ്റാഫ് ഫിക്‌സേഷന്‍ പൂര്‍ത്തിയായതോടെ അധികം വരുന്ന അധ്യാപകരുടെ ശമ്പളം മുടങ്ങില്ല. ഇക്കാര്യത്തില്‍ അധ്യാപകര്‍ക്ക് ആശങ്ക വേണ്ട. അധ്യാപകരുടെ എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.