കോടതി നിരീക്ഷണം ആശങ്ക വര്‍ധിപ്പിക്കുന്നു –സൗമ്യയുടെ അമ്മ

ഷൊര്‍ണൂര്‍: പ്രോസിക്യൂഷനാണ് തെറ്റ് പറ്റിയതെന്ന സുപ്രീംകോടതി നിരീക്ഷണം സൗമ്യ വധക്കേസില്‍ തന്‍െറ ആശങ്കയും സംശയവും വര്‍ധിപ്പിക്കുന്നതാണെന്ന് അമ്മ സുമതി. തുറന്ന കോടതിയില്‍ വെള്ളിയാഴ്ച നടന്ന വാദത്തിനിടെ സുപ്രീംകോടതിയുടെ അഭിപ്രായ പ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

വിചാരണ കോടതിയിലും ഹൈകോടതിയിലും കേസ് വാദിക്കുകയും പ്രതിക്ക് വധശിക്ഷ വാങ്ങിനല്‍കുകയും ചെയ്ത അഡ്വ. എ. സുരേശനെതന്നെ സുപ്രീംകോടതിയിലും കേസ് വാദിക്കാന്‍ നിയോഗിക്കണമെന്ന തന്‍െറ അപേക്ഷ കഴിഞ്ഞ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. നിലവിലെ സര്‍ക്കാര്‍ ഈ തീരുമാനത്തില്‍നിന്ന് പിന്നാക്കം പോയത് എന്തുകൊണ്ടാണെന്നറിയില്ല. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടപ്പോള്‍ എല്ലാ സഹായവും ചെയ്യാമെന്ന് പറഞ്ഞിരുന്നു. എന്നിട്ടും കാര്യങ്ങള്‍ ശരിയായ ദിശയിലല്ല നീങ്ങുന്നതെന്നത് തനിക്ക് ആശങ്ക കൂട്ടുന്നു. കേസ് ശരിയായി പഠിക്കാതെയാണ് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ വെള്ളിയാഴ്ചയും ഹാജരായതെന്ന് കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ വന്നപ്പോള്‍തന്നെ മനസ്സിലാക്കാം. ഒരാഴ്ചകൂടി കേസ് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അവസരം ലഭിച്ചത് വലിയ കാര്യമാണ്. ഈ അവസരം പരമാവധി മുതലാക്കണമെന്നതാണ് തന്‍െറ അപേക്ഷ. സുപ്രീംകോടതിയില്‍ വിശ്വസിക്കുന്നുവെന്നും നീതിലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുമതി വ്യക്തമാക്കി.

‘സര്‍ക്കാറിന്‍െറ പിടിപ്പുകേട് സുപ്രീംകോടതിയും ശരിവെച്ചു’
തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് വീഴ്ച പറ്റിയെന്ന സുപ്രീം കോടതി പരാമര്‍ശത്തോടെ കേസിലെ സര്‍ക്കാറിന്‍െറ പിടിപ്പുകേട് സുപ്രീം കോടതിയും ശരിവെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് പഠിക്കാന്‍ ഇനിയും സമയം വേണമെന്ന സര്‍ക്കാര്‍വാദം വിചിത്രമാണ്.

വിധി പ്രസ്താവം പുന$പരിശോധിക്കണമെന്ന ഹരജിയിന്മേല്‍ സുപ്രീം കോടതി തുറന്ന കോടതിയില്‍ കേസ് കേള്‍ക്കാന്‍ സന്നദ്ധമായതുതന്നെ അത്യപൂര്‍വമാണ്. എന്നാല്‍, സര്‍ക്കാര്‍ അതിന്‍െറ ഗൗരവം ഉള്‍ക്കൊണ്ടില്ളെന്നതിന്‍െറ തെളിവാണ് കേസ് പഠിക്കാന്‍ സമയം ആവശ്യപ്പെട്ട നടപടി.
സൗമ്യ വധക്കേസില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തിയതുകൊണ്ടാണ് വിചാരണക്കോടതിയിലും ഹൈകോടതിയിലും പ്രതിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞത്. ഈ ജാഗ്രത സുപ്രീം കോടതിയില്‍ പുലര്‍ത്താന്‍ പുതിയ സര്‍ക്കാറിന്  കഴിഞ്ഞില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.