തിരൂര്‍: ഭര്‍ത്താവിന്‍െറ ആദ്യബന്ധത്തിലെ കൈക്കുഞ്ഞടക്കം നാല് മക്കളെ വീടിനു പുറത്താക്കിയ സംഭവത്തില്‍ രണ്ടാനമ്മ അറസ്റ്റില്‍. തിരുനാവായ വൈരങ്കോട് സ്വദേശിനി റഷീദയെയാണ് (32) തിരൂര്‍ എസ്.ഐ കെ.ആര്‍. രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. സ്വവസതിയിലായിരുന്ന ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ്. അതേസമയം, കുട്ടികളുടെ സംരക്ഷണം മാതൃപിതാവും സഹോദരിയും ഏറ്റെടുത്തു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗം അഡ്വ. കവിതയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. കുട്ടികളെ ഇവരുടെ മുമ്പാകെ വെള്ളിയാഴ്ച ഹാജരാക്കിയിരുന്നു. 12 ദിവസം ജില്ലാ ചൈല്‍ഡ് ലൈനിന്‍െറ നിരീക്ഷണമുണ്ടാകും. പ്രതിയുടെ ബന്ധുക്കള്‍ കുട്ടികളുമായി ബന്ധപ്പെടരുത്, ഭക്ഷണം, ആരോഗ്യം എന്നിവ കൃത്യമായി നല്‍കണം, വിദ്യാഭ്യാസത്തില്‍ വീഴ്ച പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്.
നിലവില്‍ താമസിക്കുന്ന വീട് കുട്ടികള്‍ക്കുകൂടി അവകാശപ്പെട്ടതിനാല്‍ താമസം ഇവിടെ തന്നെയാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് രണ്ടാനമ്മയില്‍നിന്ന് വാങ്ങിയ താക്കോല്‍ പൊലീസ് മൂത്ത മകന് കൈമാറി. രാത്രിയോടെ മക്കളെ വീട്ടിലേക്ക് തിരിച്ചത്തെിച്ചു. പ്രതിയുടെ വസ്തുവകകള്‍ നശിപ്പിക്കുകയോ മറ്റോ ചെയ്യാന്‍ പാടില്ളെന്ന് ബന്ധുക്കളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരൂര്‍ കൂട്ടായിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. പള്ളിക്കുളം അങ്കണവാടിക്ക് സമീപം താമസിക്കുന്ന 14, 13, ഏഴ്, മൂന്ന് വയസ്സുള്ള ആണ്‍കുട്ടികളാണ് ക്രൂരതക്കിരയായത്. ബുധനാഴ്ച രാത്രി പിതാവ് വിദേശത്തേക്ക് പോയതോടെ രണ്ടാനമ്മയായ റഷീദ മക്കളെ പുറത്താക്കി സ്വവസതിയിലേക്ക് പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.