കട്ടപ്പന: വി.എസ്. അച്യുതാനന്ദനും വി.എം. സുധീരനും സമുദായത്തിലെ കുലംകുത്തികളാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി യോഗം മലനാട് യൂനിയന്‍ പ്രവര്‍ത്തക സമ്മേളനവും മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ 21ാം ഘട്ടവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായത്തില്‍ രണ്ട് മാന്യന്മാരുണ്ട്. ഒന്ന് അച്യുതാനന്ദനും മറ്റൊന്ന് സുധീരനും. രണ്ടും സമുദായത്തിലെ കുലംകുത്തികളാണ്. അവരിലൊരാള്‍ ഞാന്‍ വര്‍ഗീയ വിദ്വേഷം പരത്തുന്നെന്നാണ് പറയുന്നത്. അച്യുതാനന്ദനുമായി 1963 മുതലുള്ള ബന്ധമാണ്. അദ്ദേഹത്തിനുവേണ്ടി പലതും ചെയ്തിട്ടുണ്ട്. മൈക്രോ ഫിനാന്‍സിലെ പണമൊന്നും എന്‍െറ കൈയില്‍ വരുന്നില്ല. നേരിട്ട് ബാങ്കിലേക്കാണ് പോകുന്നത്. അതുകൊണ്ട് ആ കേസിന്‍െറപേരില്‍ എനിക്ക് ഒരു ചുക്കും വരാനില്ല. ലീഗ്, എന്‍.എസ്.എസ്, കത്തോലിക്കര്‍ എല്ലാവരും ചെയ്യുന്നുണ്ട്. അവര്‍ക്കെതിരെ ആരും കേസ് കൊടുക്കുന്നില്ല. ഗുരുവിന് ജാതിയില്ല. എന്നാല്‍, നമുക്ക് ജാതിയുണ്ട്. ഇവിടെ എന്തിനും ജാതി പറഞ്ഞാലേ സഹായം കിട്ടൂ. ഓണക്കാലത്ത് 100 കോടി മൈക്രോ ഫിനാന്‍സ് പദ്ധതിയിലൂടെ നല്‍കാനായിരുന്നു ലക്ഷ്യം. പക്ഷേ, 115 കോടി കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.