പാലക്കാട്: ഇടത് സര്‍ക്കാറിന്‍െറ അഴിമതിരഹിത വാളയാര്‍ പദ്ധതി അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ തകൃതിയായ നീക്കം. ആധുനിക സംവിധാനങ്ങളോടെ വിവിധ വകുപ്പുകളുടെ ചെക്പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്ന വാളയാറിന് പകരം വേലന്താവളത്തിന് സമീപത്തെ കോഴിപ്പാറ ചെക്പോസ്റ്റിലേക്ക് ചരക്കുവാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് നിയമം ലംഘിച്ചാണെന്ന് വ്യക്തമായി.
വലിയ ചരക്കുവാഹനങ്ങള്‍ നിരോധിച്ച് തമിഴ്നാട് -കേരള അതിര്‍ത്തിയിലെ വേലന്താവളത്ത് പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ബോര്‍ഡിനെ നോക്കുകുത്തിയാക്കിയാണ് അവശ്യസൗകര്യങ്ങള്‍ പോലുമില്ലാത്ത കോഴിപ്പാറയിലേക്ക് ദിവസവും ഇത്തരം വാഹനങ്ങളത്തെുന്നത്. വിവിധ ജില്ലകളിലെ വാണിജ്യനികുതി ഓഫിസുകളില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകാന്‍ കോഴിപ്പാറ വഴി പെര്‍മിറ്റ് നല്‍കുന്നതിന് പിന്നില്‍ അഴിമതിയുണ്ടെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു.
കോയമ്പത്തൂരില്‍ നിന്ന് കേരളത്തിലേക്കുള്ള നേര്‍വഴിയായ വാളയാര്‍ ചെക്പോസ്റ്റ് ഏത് വിധേനയും ഒഴിവാക്കുകയാണ് ലക്ഷ്യം. കോഴിപ്പാറ ചെക്പോസ്റ്റില്‍, വാഹനത്തില്‍ കയറ്റിയ ചരക്കിന്‍െറ ഭാരം കുറക്കാനും സംവിധാനങ്ങളില്ളെന്ന പേരില്‍ പരിശോധന പ്രഹസനമാക്കാനും ആസൂത്രിതശ്രമം നടക്കുന്നു.
മോട്ടോര്‍ വാഹനവകുപ്പ്, എക്സൈസ്, വാണിജ്യ നികുതി വകുപ്പുകള്‍ക്ക് മാത്രമാണ് ഇവിടെ ചെക്പോസ്റ്റുകളുള്ളത്. ലോറിത്തൊഴിലാളികള്‍ പറയുന്ന അളവാണ് വാഹനത്തിലെ ചരക്കിന്‍െറ കണക്ക്.
വേ ബ്രിഡ്ജ് ഇല്ലാത്തതിനാല്‍, അധികൃതരുടെ ഒത്താശയോടെ കോഴിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വേ ബ്രിഡ്ജിലെ ഭാരക്കണക്കിനെ ആശ്രയിക്കേണ്ടി വരുന്നതും അഴിമതിക്ക് സൗകര്യമാകുന്നു.പൊതുമരാമത്ത് വകുപ്പ് നിരോധിച്ചതിനാല്‍ ഭാരവാഹനങ്ങള്‍ക്ക് ക്ളിയറന്‍സ് നല്‍കാനാവില്ളെങ്കിലും കോഴിപ്പാറയിലെ മൂന്ന് ചെക്പോസ്റ്റുകളിലും നിര്‍ബാധം വണ്ടികള്‍ കടത്തിവിടുന്നു.
സ്കാനര്‍ അടക്കമുള്ള സംവിധാനമോ ആവശ്യമായ ഉദ്യോഗസ്ഥരോ ഇല്ലാത്തതിനാല്‍ എന്തുകയറ്റിയാലും കണ്ടുപിടിക്കാന്‍ നിര്‍വാഹമില്ല. കോയമ്പത്തൂരില്‍ നിന്ന് നേര്‍വഴിയില്‍ വരാതെ ചാവടിയില്‍ നിന്ന് തിരിഞ്ഞാണ് വേലന്താവളം കടന്ന് കോഴിപ്പാറയിലത്തെുന്നത്. ഇവിടെ പ്രഹസന പരിശോധന കഴിഞ്ഞവ മേനോന്‍പാറ വഴി വീണ്ടും കഞ്ചിക്കോട് ദേശീയപാതയിലത്തെുകയാണ് ചെയ്യുന്നത്.
കോഴിപ്പാറ ചെക്പോസ്റ്റ് പരിസരത്ത് റോഡിന് ഇരുവശങ്ങളിലും സദാസമയവും ഭാരവാഹനങ്ങളുടെ തിരക്കാണ്. വാളയാര്‍ വഴി പോകേണ്ട ചരക്കു വണ്ടികളാണേറെ. കഴിഞ്ഞദിവസം ഇതുവഴി വന്ന ആംബുലന്‍സ് കുരുക്കില്‍ കുടുങ്ങിയതിനാല്‍ വൃദ്ധ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.