പണിമുടക്കിന് വി.എസ്.എസ്.സി വാഹനം തടയല്‍: എ.ഡി.ജി.പി കമീഷണറോട് വിശദീകരണംതേടി

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിനത്തില്‍ വി.എസ്.എസ്.സി വാഹനങ്ങള്‍ തടഞ്ഞ പണിമുടക്ക് അനുകൂലികളെ അറസ്റ്റ് ചെയ്യാത്തതിനെകുറിച്ച് എ.ഡി.ജി.പി ബി. സന്ധ്യ സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാറിനോട് വിശദീകരണംതേടി.
പണിമുടക്ക് ദിനത്തില്‍ വി.എസ്.എസ്.സി വാഹനങ്ങളെ ഒരുകൂട്ടം പണിമുടക്ക് അനുകൂലികള്‍ തടഞ്ഞിരുന്നു. സാധാരണ നിലയില്‍ വി.എസ്.എസ്.സി വാഹനങ്ങളെ തടയുന്നത് പതിവില്ലാത്തതാണ്. പൊലീസ് സ്ഥലത്തുണ്ടായിട്ടും നിഷ്ക്രിയമായിരുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു.
ഇതിനെ തുടര്‍ന്നാണ് എ.ഡി.ജി.പി വിശദീകരണം ആവശ്യപ്പെട്ടത്. എന്നാല്‍ സാധാരണനിലയിലുള്ള വകുപ്പുതല നടപടി മാത്രമാണിതെന്നും എന്താണ് സംഭവിച്ചതെന്ന് തിരക്കുക മാത്രമാണ് ചെയ്തതെന്നും സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.