കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിന്‍െറയും മക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധന തിങ്കളാഴ്ച ആരംഭിക്കും.
രേഖകള്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി തുടര്‍പരിശോധന വേണ്ടവ കസ്റ്റഡിയില്‍ വാങ്ങിയശേഷമാണ് ഇത് ആരംഭിക്കുക. നൂറിലധികം രേഖകള്‍ പിടിച്ചെടുത്തതായാണ് സൂചന.
ബാബുവിന്‍െറ വീട്ടില്‍നിന്ന് 30ഓളം രേഖകളും ബിനാമിയെന്ന് കരുതുന്ന ബാബുറാമിന്‍െറ വീട്ടില്‍നിന്ന് 85ഓളം രേഖകളും പിടിച്ചെടുത്തു. രേഖകളുടെ പരിശോധനക്ക് ശേഷമേ ചോദ്യംചെയ്യലും തുടരന്വേഷണവും ആരംഭിക്കുകയുള്ളൂ.
ബാബുവിന്‍െറ ബിനാമികളെന്നുകരുതുന്ന രണ്ട് സുഹൃത്തുക്കളെ ഉടന്‍ ചോദ്യംചെയ്യുമെന്നാണ് സൂചന. കേസില്‍ സാക്ഷിചേര്‍ക്കുന്നവരുടെ മൊഴി രേഖപ്പെടുത്തിയശേഷമേ ബാബുവിനെ ചോദ്യം ചെയ്യുകയുള്ളൂ. ഇതിന് ദിവസങ്ങള്‍ പിടിക്കും.
ബാബുവിന്‍െറയും മകളുടെയും പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. എസ്.ബി.ടി തൃപ്പൂണിത്തുറ ശാഖയിലാണ് അക്കൗണ്ടുകളെല്ലാം. ഇവിടെ ബാബുവിന് നാല് അക്കൗണ്ടുകളും മകളുടെ പേരില്‍ ഒരു അക്കൗണ്ടുമുണ്ട്. കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാകാനുള്ള സാധ്യതയും പരിശോധിക്കും.
ബാങ്ക് അക്കൗണ്ടുകളിലൂടെ നടന്ന പണമിടപാടുകളുടെ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.