ബാബുവിന്‍െറ മകളുടെ ബാങ്ക് ലോക്കറില്‍നിന്ന് 117 പവന്‍ കണ്ടെടുത്തു

കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിന്‍െറ അനധികൃത സ്വത്ത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം തുടരുന്നു. ഇതിന്‍െറഭാഗമായി തിങ്കളാഴ്ച പാലാരിവട്ടം വെണ്ണലയിലെ പഞ്ചാബ് നാഷനല്‍ ബാങ്ക് ശാഖയിലും പരിശോധന നടത്തി. ഇവിടെ ബാബുവിന്‍െറ മകള്‍ ഐശ്വര്യയുടെ പേരിലുള്ള ബാങ്ക് ലോക്കറില്‍നിന്ന് 25 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 117 പവന്‍ ആഭരണങ്ങള്‍ കണ്ടെടുത്തു.

ഐശ്വര്യയുടെ ഭര്‍ത്താവും ജോയന്‍റ് അക്കൗണ്ട് ഉടമയുമായ വിപിന്‍െറ സാന്നിധ്യത്തിലാണ് വിജിലന്‍സ് ലോക്കര്‍ തുറന്നത്.  അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ബിജി ജോര്‍ജിന്‍െറ നേതൃത്വത്തിലായിരുന്നു പരിശോധന. സ്വര്‍ണാഭരണങ്ങള്‍ ലോക്കറില്‍തന്നെ വെച്ച് സീല്‍ചെയ്തു. ഇതിന്‍െറ റിപ്പോര്‍ട്ട് ചൊവ്വാഴ്ച വിജിലന്‍സ് കോടതിയില്‍ നല്‍കും. രണ്ടു വര്‍ ഷം മുമ്പാ യിരുന്നു ഐശ്വര്യയുടെ വിവാഹം. അന്ന് ബാബു നല്‍കിയതാണ് ഈ സ്വര്‍ണാഭരണങ്ങളെന്നാണ് നിഗമനം. എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററിലായിരുന്നു വിവാഹം.

ഇതിന്‍െറ ചെലവ് വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. ആഭരണങ്ങള്‍ കണ്ടെടുത്തതോടെ അനധികൃത സ്വത്തിനെപ്പറ്റി കൂടുതല്‍ തെളിവായി എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. മകളുടെ വിവാഹത്തിനായി ബാങ്ക് വായ്പയെടുത്തതായി രേഖയില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.