ബാബുറാമിന്‍െറ വീട്ടില്‍നിന്ന് പിടിച്ചെടുത്തത് ആറ് ഏക്കര്‍ ഭൂമിയുടെ രേഖകള്‍

മൂവാറ്റുപുഴ/കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിന്‍െറ അനധികൃതസ്വത്ത് കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ബാബുറാമിന്‍െറ വീട്ടില്‍നിന്ന് പിടിച്ചെടുത്തത് ആറ് ഏക്കര്‍ വരുന്ന ഭൂമിയുടെ രേഖകള്‍. 41 വസ്തു ഇടപാടുകളുടെ രേഖകളാണ് പിടിച്ചെടുത്തത്. ബാബുറാം കെ. ബാബുവിന്‍െറ ബിനാമിയാണെന്നാണ് വിജിലന്‍സ് ആരോപണം.

തൃപ്പൂണിത്തുറയിലും പരിസര പ്രദേശങ്ങളിലുമായാണ് വസ്തു ഇടപാടുകള്‍ നടന്നിരിക്കുന്നത്. 41 ഭൂമി ഇടപാടുകളില്‍ ഒന്ന് തൃപ്പൂണിത്തുറയിലെ ഫ്ളാറ്റുമായി ബന്ധപ്പെട്ടുള്ളതാണ്. ബാക്കിയുള്ളതെല്ലാം ഭൂമിയും വീടും ഉള്‍പ്പെടുന്നതും. എറണാകുളം ജില്ലയിലെ മരടില്‍ 9.76 ആര്‍ വരുന്ന വസ്തുവിന് 3.62 കോടി വിലമതിക്കുമെന്നാണ് വിജിലന്‍സ് നിഗമനം.

ഇതാണ് കൂട്ടത്തില്‍ ഏറ്റവും വിലപിടിപ്പുള്ള സ്ഥലം. ഒരുസ്ഥലം ബാബുറാമിന്‍െറ ഭാര്യയുടെ പേരിലാണെന്നും കണ്ടത്തെിയിട്ടുണ്ട്. 41 ഇടപാടുകളില്‍ 27 എണ്ണവും കെ. ബാബു മന്ത്രിയായിരുന്ന കാലയളവിലുള്ളതാണ്. അന്വേഷണസംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഈ വിവരമുള്ളത്.
ഇതിനിടെ, മുന്‍ മന്ത്രി കെ. ബാബുവിന്‍െറ മൂത്തമകള്‍ ആതിരയുടെ ബാങ്ക് ലോക്കറില്‍നിന്ന് 39 പവന്‍െറ ആഭരണങ്ങള്‍ ചൊവ്വാഴ്ച കണ്ടെടുത്തു. ആഭരണങ്ങള്‍ പരിശോധനക്കുശേഷം ലോക്കറില്‍തന്നെ മുദ്രവെച്ച് സൂക്ഷിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.