ഡല്‍ഹിയില്‍ പരിക്കേറ്റ മലയാളി വിദ്യാര്‍ഥി മരിച്ചു

കൊടകര: ബൈക്കപകടത്തില്‍ പരിക്കേറ്റ്  ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ഡല്‍ഹിയില്‍ നിയമ വിദ്യാര്‍ഥി ആയിരുന്ന പെരുമ്പാവൂര്‍ സ്വദേശി കരവട്ട്  പുത്തന്‍ വീട്ടില്‍ ഭാര്‍ഗവരാമന്റെ മകന്‍ അര്‍ജുന്‍ എന്ന അപ്പു (24 ) വാണ് മരിച്ചത്. മൂന്നു ദിവസം മുമ്പ് ഡല്‍ഹി ഹരിയാന ദേശീയ പാതയില്‍ വച്ചാണ് അര്‍ജുന്‍ ഓടിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെട്ടത്.  സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന്  കൊടകരയില്‍. അമ്മ : വെമ്മനാട്ട് പത്മകുമാരി , സഹോദരന്‍ : അഭിജിത്ത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.