സൗമ്യ വധക്കേസ്: ഇടതുസർക്കാർ മാപ്പു പറയണം -ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: വിചാരണക്കോടതിയിലും ഹൈകോടതിയിലും സൗമ്യ വധക്കേസ് വിജയത്തിലത്തെിച്ച അന്വേഷണ സംഘത്തിന്‍െറയും അഭിഭാഷകന്‍െറയും സേവനം സുപ്രീംകോടതിയില്‍ വിചാരണക്ക് വിനിയോഗിക്കാതിരുന്നതാണ് കേസില്‍ കനത്ത തിരിച്ചടിക്ക് കാരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

വിചാരണക്കോടതിയിലും ഹൈകോടതിയിലും കേസ് നടത്തിപ്പിന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം പ്രശംസനീയമായിരുന്നു. അഡ്വ. സുരേശന്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. ഇവരുടെ അഞ്ചുവര്‍ഷത്തെ കഠിനാധ്വാനത്തിന്‍െറയും നീതിബോധത്തിന്‍െറയും ഫലമായാണ് പ്രതിക്ക് വധശിക്ഷ ലഭിച്ചത്.

ഹൈകോടതിയില്‍ സീനിയര്‍ അഭിഭാഷകനെയാണ് ഹാജരാക്കുന്നതെങ്കിലും സൗമ്യയുടെ മാതാവ് നേരിട്ട് ആവശ്യപ്പെട്ടതിനത്തെുടര്‍ന്ന് അഡ്വ. സുരേശനെ നിയോഗിക്കുകയായിരുന്നു. സുപ്രീം കോടതിയില്‍ കേസ് നടത്തിപ്പിന് സുരേശന്‍െറ പ്രത്യേക സേവനം തേടണമെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവുതന്നെ ഇറക്കിയിരുന്നു. സുപ്രീംകോടതിയില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ നാല് പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം വിട്ടുകൊടുത്തെന്നും ഉമ്മന്‍ ചാണ്ടി പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഇടപാടിലെ പോരായ്മകളാണ് ഇങ്ങനെയൊരു വിധി വരാന്‍ കാരണമെന്ന് സൗമ്യയുടെ അമ്മ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോരായ്മകള്‍ തിരുത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. സൗമ്യ കേസിലെ ഗുരുതര വീഴ്ചകള്‍ക്ക് ഇടതുസര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT