കൊച്ചി: എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ തെറ്റായ പൊലീസ് നയത്തിനെതിരെ നിയമസഭക്കകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. നെടുമ്പാശ്ശേരിയില്‍ പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ കാര്യങ്ങള്‍ വിശദീകരിച്ചു. പ്രക്ഷോഭ പരിപാടികളുടെ വിശദാംശങ്ങള്‍ ഭാരവാഹികളുടെ യോഗം തീരുമാനിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ദേശീയ രാഷ്ട്രീയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെ.എം.സി.സി പ്രതിനിധി യോഗവും ചേര്‍ന്നു. ഇരു യോഗങ്ങളുടെയും തീരുമാനങ്ങള്‍ ദേശീയ സെക്രട്ടറിയും വക്താവുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.എം.സി.സിക്ക് ആഗോളതലത്തില്‍ സമിതി രൂപവത്കരിക്കാനും തീരുമാനമായി.
നാദാപുരം, താനൂര്‍ പ്രദേശങ്ങളിലെ പൊലീസ് നടപടിയില്‍ യോഗം പ്രതിഷേധിച്ചു. കുറ്റവാളികളെ പിടികൂടുന്നതില്‍ പൊലീസ് അലംഭാവം തുടരുകയാണ്. സമാധാനനില പുന$സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയതായി യോഗം വിലയിരുത്തി. കോഴിക്കോട് വിമാനത്താവളം പൂര്‍വ സ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നും വലിയ വിമാനങ്ങള്‍ ഇറക്കാന്‍ സൗകര്യമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.