അനാറുല്‍ ഇസ്ലാം അമീറുല്‍ ഇസ്ലാമിന്‍െറ സാങ്കല്‍പിക കഥാപാത്രമെന്ന് പൊലീസ്

ആലുവ: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം തന്‍െറ സുഹൃത്തെന്ന് പൊലീസിനോട് പറഞ്ഞ അനാറുല്‍ ഇസ്ലാം അയാള്‍ കെട്ടിച്ചമച്ച കഥയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. കുറ്റകൃത്യത്തിന് തന്നെ പ്രേരിപ്പിച്ച് ജിഷയുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടത് അനാറാണെന്ന് പ്രതി നേരത്തേ മൊഴി നല്‍കിയിരുന്നു.
അനാറുമൊന്നിച്ച് മദ്യപിച്ചപ്പോഴാണ് തന്നെ പ്രേരിപ്പിച്ച് ജിഷയുടെ വീട്ടിലേക്ക് പറഞ്ഞയച്ചതെന്നായിരുന്നു ആദ്യ മൊഴി. കൃത്യത്തിനുശേഷം അനാറുമൊന്നിച്ചാണ് അസമിലേക്ക് കടന്നതെന്നും അസമില്‍നിന്ന് പൊലീസിനെ കബളിപ്പിച്ച് അനാര്‍ രക്ഷപ്പെട്ടെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, അനാര്‍ എന്ന പേരില്‍ അമീറുല്‍ ഇസ്ലാമിന് സുഹൃത്തില്ളെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിക്കൊപ്പം താമസിച്ചവരിലും ഈ പേരില്‍ ഒരാളില്ളെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അസമില്‍ വിശദമായി അന്വേഷിച്ചപ്പോഴാണ് കെട്ടുകഥ പൊളിഞ്ഞത്.

ചോദ്യംചെയ്യലിനിടെ ഇത്തരം പല നുണകളും പറഞ്ഞ് തങ്ങളെ അമീറുല്‍ ഇസ്ലാം വട്ടംകറക്കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ജിഷ വധവുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചെന്നും പൊലീസ് പറഞ്ഞു. കുളക്കടവില്‍ ജിഷയുടെ അമ്മ അമീറുല്‍ ഇസ്ലാമുമായി വഴക്കുണ്ടാക്കിയെന്നും പ്രതിയുമായി ജിഷക്ക് പ്രണയമായിരുന്നെന്നുമാണ് അതില്‍ ചിലത്. സംഭവദിവസം ജിഷ കോതമംഗലം ഭാഗത്തേക്ക് പോയെന്നും തിരിച്ച് വട്ടോളിപ്പടിയില്‍ ബസിറങ്ങിയത് സി.സി ടി.വിയില്‍ പതിഞ്ഞെന്നുമായിരുന്നു മറ്റൊന്ന്. ഇങ്ങനെയൊരു ദൃശ്യമേ സി.സി ടി.വിയില്‍ ഉണ്ടായിരുന്നില്ല. വീട്ടില്‍നിന്ന് ലഭിച്ച മറ്റൊരു വിരലടയാളവുമായി കേസിന് ബന്ധമില്ല. അത് മുമ്പെങ്ങോ വന്ന ആരുടെയോ ആകാമെന്നും പൊലീസ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.