കണ്ണൂരിലെ അക്രമങ്ങൾ: ബി.ജെ.പി എം.പിമാർ ഗവർണറെ കണ്ടു

തിരുവനന്തപുരം: സി.പി.എം വ്യാപകമായി അക്രമം അഴിച്ചുവിടുന്നു എന്ന ആരോപണവുമായി ബി.ജെ.പി എം.പിമാർ ഗവർണർ പി. സദാശിവത്തെ സന്ദർശിച്ചു. രാവിലെ 10 മണിക്ക് രാജ്ഭവനിലെത്തിയ സംഘം കണ്ണൂരിലെ അക്രമങ്ങളിൽ ആശങ്ക അറിയിച്ചു. എം.പിമാരായ ഭൂപേന്ദ്ര യാദവ്, മീനാക്ഷി ലേഖി, നന്ദകുമാർ ഹെഗ്ഡെ, നളിൻകുമാർ കട്ടേർ, റിച്ചാർഡ് ഹേ, സുരേഷ് ഗോപി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

നാടൻ ബോംബ് ആക്രമണം നടന്ന ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഒാഫീസും കണ്ണൂർ ജില്ലയിലെ പാർട്ടി പ്രവർത്തകരുടെ വീടുകളും എം.പിമാരുടെ സംഘം നേരത്തെ സന്ദർശിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംഘം മടങ്ങും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.