സൗമ്യയുടെ അമ്മ മുഖ്യമന്ത്രിയെ സന്ദർശിച്ചു

തിരുവനന്തപുരം: സൗമ്യയുടെ അമ്മയും സഹോദരനും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സൗമ്യ വധക്കേസിൽ സുപ്രീംകോടതിയിൽ നിന്ന് പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂല വിധിയുണ്ടായ പശ്ചാത്തലത്തിലാണ് അമ്മ സുമതിയും സഹോദരനും മുഖ്യമന്ത്രിയെ കണ്ടത്. കേസ് നടത്തിപ്പിൽ പാളിച്ചയുണ്ടായി എന്ന പരാതി സൗമ്യയുടെ അമ്മ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം.

സൗമ്യകേസിൽ എന്തൊക്കെ തുടർനടപടികൾ സ്വീകരിക്കണം എന്നതിനെക്കുറിച്ച് ഇന്ന് ചേരുന്ന മന്ത്രസഭായോഗം ചർച്ച ചെയ്യും. കേസിൽ പുന:പരിശോധന ഹരജി നൽകണമെന്ന് നേരത്തേ തന്നെ തീരുമാനമുണ്ടായിരുന്നു. വരുന്ന വ്യാഴാഴ്ച ഹരജി സമർപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ പുന:പരിശോധന ഹരജിയിൽ പാളിച്ചകൾ സംഭവിക്കാതിരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണം എന്ന കാര്യവും മന്ത്രിസഭ യോഗം ചർച്ച ചെയ്യുമെന്നാണറിയുന്നത്. കേസ് നടത്തിപ്പിൽ പ്രോസിക്യൂഷൻ വീഴ്ച വരുത്തിയെന്ന് പൊതുവെ വിമർശനമുയരുന്ന സാഹചര്യത്തിലാണ് പുന:പരിശോധനാ ഹരജിയിൽ കൂടുതൽ ജാഗ്രത പാലിക്കാൻ സർക്കാർ തീരുമാനിച്ചു.

മുഖ്യമന്ത്രിയെ കണ്ടുമടങ്ങുന്നത് പൂർണ സംതൃപ്തിയോടെയാണെന്ന് സൗമ്യയുടെ അമ്മ സുമതി മാധ്യമങ്ങളോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT