നോക്കാനാളില്ല; ദുരിതം പേറി വിധവയായ വീട്ടമ്മ

കുറ്റ്യാടി: ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ ഒറ്റക്കായ വയോധിക ദുരിതത്തില്‍. കായക്കൊടി ചങ്ങരംകുളത്തെ പരേതനായ നാവോട്ട്കുന്ന് സൂപ്പിയുടെ ഭാര്യ ഖദീജയാണ് (80) അഞ്ച് കൊല്ലമായി ഏകാന്ത ജീവിതം നയിക്കുന്നത്. രണ്ട് മക്കളും ഭര്‍ത്താവിന്‍െറ മകനും ഉണ്ടായിട്ടും ഇവര്‍ കഴിയുന്നത് നാട്ടുകാരുടെ കാരുണ്യത്തില്‍.

രണ്ട് കൊല്ലമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇവര്‍ വീടും മറ്റും മലിനമാക്കുന്നതായി പരിസരവാസികള്‍ പറഞ്ഞു. കുറ്റ്യാടി കരുണ പാലിയേറ്റിവ് പ്രവര്‍ത്തകരാണ് ഇവരെയും വീടും വൃത്തിയാക്കുന്നത്. വസ്ത്രങ്ങളും കഴുകിക്കൊടുക്കണം. ചിലപ്പോള്‍ മലമൂത്ര വിസര്‍ജനം വീട്ടിനകത്തായിരിക്കുമെന്ന് അവര്‍ പറഞ്ഞു. ആദ്യ ഭര്‍ത്താവിലുള്ള രണ്ട് പെണ്‍മക്കള്‍ തൃശൂരിലാണ്.

ഭര്‍ത്താവിന്‍െ മകന്‍ എറണാകുളത്തും. ഇയാള്‍ ഇടക്ക് വരാറുണ്ടെങ്കിലും മലിനമായ വീട്ടില്‍ താമസിക്കാന്‍ കഴിയാറില്ളെന്ന് പറഞ്ഞു. നാട്ടുകാരുടെ കൂടി സഹായത്താല്‍ നിര്‍മിച്ചതാണ് വീട്. വികലാംഗനായിരുന്ന സൂപ്പിയുടെ രണ്ടാമത്തെ ഭാര്യയാണ് മലപ്പുറം സ്വദേശിയായ ഖദീജ. പരിസരവാസികള്‍ തൊട്ടില്‍പാലം ജനമൈത്രി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.