ദുരൂഹ സാഹചര്യത്തില്‍ 21കാരന്‍ മരിച്ച സംഭവം: ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചു

എടപ്പാൾ: ദുരൂഹസാഹചര്യത്തില്‍ ആശുപത്രിയിലെത്തിച്ച 21കാരന്‍ മരിച്ച സംഭവത്തില്‍ പൊന്നാനി പൊലീസ് അന്വേഷണം തുടങ്ങി. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടം ചെയ്ത് മൃതദേഹത്തിലെ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചു. ശ്വാസകോശത്തിലുണ്ടായ നീർക്കെട്ടാണ് മരണം സംഭവിക്കാൻ കാരണമെന്ന് ഡോക്ടർ പൊലീസിനോട് പറഞ്ഞു.

എടപ്പാൾ പെരുമ്പറമ്പ് സ്വദേശി യദുകൃഷ്ണനാണ് ഞായറാഴ്ച വൈകീട്ട് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പൊന്നാനി സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് യദുകൃഷ്ണന്‍. സുഹൃത്തുക്കളായ രണ്ടുപേര്‍ ചേര്‍ന്നാണ് യദുകൃഷ്ണനെ എടപ്പാളിലെ ശുകപുരം ആശുപത്രിയില്‍ മരിച്ചനിലയില്‍ എത്തിച്ചത്. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കല്‍, പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ​െപാലീസെത്തി യദുകൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ച പെരുമ്പറമ്പ് സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവർ രണ്ടുപേരും അമിതമായി ലഹരി ഉപയോഗിച്ച നിലയിലായിരുന്നു.

സുഹൃത്തുക്കളായ മൂന്നുപേരും ചേര്‍ന്ന് പ്രദേശത്ത് കായലോരത്തിരുന്ന്​ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സംഭവസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ലഹരി കുത്തിവൈക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ചുകൾ കണ്ടെത്തി. ആശുപത്രിയിലെത്തിച്ച സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു. 

Tags:    
News Summary - 21 year old dies under mysterious circumstances: Internal organs sent for chemical analysis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.