ഈ സർക്കാർ അധികാരത്തിൽ വന്നശേഷം അട്ടപ്പാടിയിൽ ആദിവാസികൾക്കായി ചെലവഴിച്ചത് 21.27 കോടി

കോഴിക്കോട്: ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം അട്ടപ്പാടി ആദിവാസി മേഖലയുടെ വികസനത്തിനായി പട്ടികവർഗ വകുപ്പ് മുഖേന അനുവദിച്ചത് 21,27,94,531 രൂപ. അനുവദിച്ച 100 ശതമാനവും ചെലവഴിച്ചുവെന്നാണ് പട്ടികവർഗ വകുപ്പിന്റെ കണക്ക്. 2022 ഫെബ്രുവരി  വരെയുള്ള കണക്കാണിത്. കണക്ക് പ്രകാരം ആകെ 33 പദ്ധതികൾക്കാണ് തുക ചെലവഴിച്ചത്.

ഏഴ് പദ്ധതികൾക്ക് കോടിയിലധികം രൂപ ചെലവഴിച്ചു. പണിതീരാത്ത വീടുകളുടെ നിർമാണത്തിന് (സ്പിൽ ഓവർ) - 5.71 കോടി, എസ്.ടി പ്രൊമോട്ടർമാരുടെ വേതനത്തിന് -2.17 കോടി, ജനനി ജന്മരക്ഷാ പദ്ധതിക്ക് -1.88 കോടി, അംബേദ്ക്കർ സെറ്റിൽമന്റെ് പദ്ധതി- 1.80 കോടി, ഭവന പുനരുദ്ധാരണത്തിന് -1.50 കോടി, എം.ആർ.എസ് സ്കൂളുകളുടെ പ്രവർത്തനത്തിന്-1.31 കോടി, ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് -1.30 കോടി എന്നിങ്ങനെയാണ് തുക ചെലവഴിച്ചത്.

പട്ടികവർഗ വകുപ്പ് അരക്കോടിയിലധികം തുക ചെലവഴിച്ചത് അഞ്ച് പദ്ധതികൾക്കാണ്. കോർപസ് ഫണ്ട് -96.42 ലക്ഷം, കാർഷിക പദ്ധതി- നമത് വെള്ളാമെ - 75.43 ലക്ഷം, സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി- 62 ലക്ഷം, കമ്മ്യൂണിറ്റി സ്റ്റഡി സെന്ററുകളുടെ പ്രവർത്തനത്തിന് - 53.18 ലക്ഷം, ബ്രില്യന്റ് സ്റ്റുഡന്‍റ്സ് സ്കോളർഷിപ്പ്- 50.68 ലക്ഷം എന്നിങ്ങനെയാണ് പദ്ധതികൾ.

സിക്കിൾ സെൽ അനീമിയ (അരിവാൾ രോഗം) ധനസഹായ പദ്ധതിക്ക് 48.47 ലക്ഷം, അട്രോസിറ്റി സഹായധനം- 42.24 ലക്ഷം, വിവാഹധനസഹായമായി -25 ലക്ഷം, അടിയ പണിയ പാക്കേജിന് - 24.54 ലക്ഷം, ഓർഫൻസ് അസിസ്റ്റൻസ് - 18.27 ലക്ഷം, ഗോത്രബന്ധു പദ്ധതി നടപ്പാക്കുന്നതിന് -18.85 ലക്ഷം, കാരുണ്യാശ്രമം അഗതിമന്ദിരം ചെലവുകൾക്ക് 17.11 ലക്ഷം, സ്കിൽ ഡവലപ്പ്മെന്റ് ട്രെയിനിംഗ് പ്രോഗ്രാമിന് -12,800 രൂപ, ഭൂരഹിതരായ പട്ടികവർഗക്കാരുടെ പുനരധിവാസ പദ്ധതി- 9.79 ലക്ഷം, ട്യൂട്ടോറിയൽ ഗ്രാന്റ്- എട്ട് ലക്ഷം, മാനേജ്മെന്റ് ട്രെയിനീസ് - ഓണറേറിയമായി- 7.56 ലക്ഷം, കമ്മിറ്റഡ് സോഷ്യൽ വർക്കാർ വേതനത്തിന് -6.02 ലക്ഷം, പട്ടികവർഗ വംശീയ വൈദ്യൻമാർക്കുള്ള ധനസഹായം- 5.50 ലക്ഷം, ഒ.പി ക്ലിനിക്ക് പ്രവർത്തനത്തിന് അഞ്ച് ലക്ഷം, പോസ്റ്റ്മെട്രിക് ഹോസ്റ്റൽ ചെലവുകൾ- 4.99 ലക്ഷം, മോഡണൈസേഷൻ-4.90 ലക്ഷം, കൗൺസിലർമാരുടെ വേതനം (ഹോസ്റ്റൽ, എം.ആർ.എസ്) -2.91 ലക്ഷം, ഊരുകൂട്ടങ്ങളുടെ സംഘാടനത്തിന് - രണ്ട് ലക്ഷം, അയ്യൻകാളി സ്കോളർഷിപ്പ് -65,000, പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്- 44,900 രൂപ, പബ്ലിസിറ്റി- ഇന്ഫർമേഷൻ -20,000 രൂപ എന്നിങ്ങനെയാണ് മറ്റു പദ്ധതികൾക്കായി അട്ടപ്പാടിയിൽ ചെലവഴിച്ചത്.    

Tags:    
News Summary - 21.27 crores was allocated for tribals in Attapadi after this government came to power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.