23,367 മെഡിക്കൽ സ്​റ്റോർ: പരിശോധിക്കാൻ​ 43 ഡ്രഗ്​സ്​ ഇൻസ്​​െപക്​ടർമാർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 23,000ത്തി​ൽ​പ​രം മെ​ഡി​ക്ക​ൽ സ്​​റ്റോ​റു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ 43 ഡ്ര​ഗ്​​സ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​ർ മാ​ത്രം. ഡ്ര​ഗ്​​സ്​ ആ​ൻ​ഡ്​​ കോ​സ്​​മെ​റ്റി​ക്​​സ്​ ച​ട്ട​ങ്ങ​ളി​ലെ മാ​ന​ദ​ണ്ഡ പ്ര​കാ​ര​മാ​ണ്​ മ​രു​ന്നു​ക​ൾ വി​ൽ​ക്കു​ന്ന​തെ​ന്ന്​ ഉ​റ​പ്പു​​വ​രു​ത്തു​ന്ന​ത്​ ഡ്ര​ഗ്​​സ്​ ഇ​ൻ​സ്​​െ​പ​ക്​​ട​ർ​മാ​രാ​ണ്. നി​രോ​ധി​ക്ക​പ്പെ​ട്ട​തും കാ​ലാ​വ​ധി ക​​ഴി​ഞ്ഞ​തു​മാ​യ മ​രു​ന്നു​ക​ളു​ടെ വി​ൽ​പ​ന ന​ട​ത്തു​ന്ന സ്​​റ്റോ​റു​ക​ൾ​െ​ക്ക​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ങ്കി​ൽ ഇ​വ​ർ റി​പ്പോ​ർ​ട്ട്​ ന​ൽ​കേ​ണ്ട​തു​ണ്ട്. കൂ​ടാ​തെ ക്ലി​നി​ക്കു​ക​ളും ആ​ശു​പ​ത്രി​ക​ളി​ലെ ഫാ​ർ​മ​സി മെ​ഡി​ക്ക​ൽ സ്​​റ്റോ​ർ ഗോ​ഡൗ​ണു​ക​ളും പ​രി​ശോ​ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കേ​ണ്ട​തും ഇ​വ​രാ​ണ്. ആ​വ​ശ്യ​ത്തി​ന്​ ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​ത്ത​തി​നാ​ൽ​ ഒ​രു​വി​ധ പ​രി​ശോ​ധ​ന​യും ഇ​ല്ലാ​തെ​യാ​ണ്​ ഒ​ട്ടു​മി​ക്ക മ​രു​ന്നു​ക​ട​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്​ ഇൗ ​ക​ണ​ക്കു​ക​ൾ.

സം​സ്ഥാ​ന​ത്ത്​ 15620 സെ​യി​ൽ​സ്​ ലൈ​സ​ൻ​സു​ള്ള മെ​ഡി​ക്ക​ൽ സ്​​റ്റോ​റു​ക​ളും 7285 അ​ലോ​പ്പ​തി മൊ​ത്ത​വ്യാ​പാ​ര മെ​ഡി​ക്ക​ൽ സ്​​റ്റോ​റു​ക​ളും 462 ഹോ​മി​യോ മെ​ഡി​ക്ക​ൽ സ്​​റ്റോ​റു​ക​ളും ഉ​ൾ​പ്പെ​ടെ 23,367 എ​ണ്ണ​മാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ 2071-2018ൽ ​സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​ത ലൈ​സ​ൻ​സു​ക​ളു​ടെ എ​ണ്ണം 163. റ​ദ്ദ്​ ചെ​യ്​​ത​ത്​ നാ​ലെ​ണ്ണം മാ​ത്രം. 2018- 19ൽ ​സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​ത ലൈ​സ​ൻ​സ്​ 140. റ​ദ്ദ്​ ചെ​യ്​​ത​ത്​ അ​ഞ്ച്​ മാ​ത്ര​വും. അ​സോ​സി​യേ​ഷ​ൻ ഫോ​ർ ലീ​ഗ​ൽ അ​സി​സ്​​റ്റ​ൻ​സ്​ ആ​ൻ​ഡ്​​ റി​സ​ർ​ച്ചി​ന്​ വി​വ​രാ​വ​കാ​ശ നി​യ​മം ​പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ്​ ഇൗ ​വി​വ​ര​ങ്ങ​ൾ.

തി​രു​വ​ന​ന്ത​പു​ര​ത്തെ 2718ൽ​പ​രം മെ​ഡി​ക്ക​ൽ സ്​​േ​റ്റാ​റു​ക​ളു​ടെ പ​രി​ശോ​ധ​ന​ക്കു​ള്ള​ത്​ നാ​ല്​ ഡ്ര​ഗ്​​സ്​ ഇ​ൻ​സ്​​െ​പ​ക്​​ട​ർ​മാ​രാ​ണ്. ഇ​ടു​ക്കി, വ​യ​നാ​ട്, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ ഒാ​രോ​രു​ത്ത​രും. 2017-19ൽ ​നി​രോ​ധി​ത മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക ഡ്ര​ഗ്​​സ്​ ക​ൺ​േ​ട്രാ​ള​ർ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്​ കെ​മി​ക്ക​ൽ പേ​ര്​ ആ​യ​തി​നാ​ൽ പൊ​തു​ജ​ന​ത്തി​ന്​ ഉ​പ​യോ​ഗ​മി​ല്ലെ​ന്ന്​ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ പി.​ടി. മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Tags:    
News Summary - 23,367 medical stores in the state: 43 Drug Inspectors to inspect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.