പട്ടികജാതി ഉപ പദ്ധതിക്ക് 2979.40 കോടി വകയിരുത്തി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പട്ടികജാതി ഉപ പദ്ധതിക്ക് 2979-40 കോടി വകയിരുത്തി. ഇതിൽ 1341.30 കോടി രൂപ തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള വിഹിതമാണ്. പോസ്റ്റ് മെട്രിക് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതിനുള്ള അധിക സംസ്ഥാന സഹായമായി 150 കോടി രൂപയുംപാലക്കാട് മെഡിക്കൽ കോളജിലെ നിർമാണ പ്രവർത്തനങ്ങൾക്കായി 30 കോടി രൂപയും വകയിരുത്തി.

വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കവിയാത്ത പട്ടികജാതി വിദ്യാർഥികൾക്കായി നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പോസ്റ്റ് മേടിക് സ്കോളർഷിഷിന്റെ സംസ്ഥാനവിഹിതമായി 73 കോടിയും ഒൻപതും പത്തും ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കായുള്ള പ്രീ-മെടിക് സ്കോളർഷിപ്പ് പദ്ധതിക്ക് സംസ്ഥാന വിഹിതമായി എട്ട് കോടി രൂപയും വകയിരുത്തി.

പട്ടികജാതി യുവതി-യുവാക്കളിലെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനായുളള പരിപാടികൾക്ക് 55 കോടി രൂപയും വെള്ളായണിയിലുള്ള അയ്യങ്കാളി മോഡൽ മെമ്മോറിയൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ ഉൾപ്പടെയുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ നടത്തിപ്പിന് 15 കോടി രൂപയും വകയിരുത്തി.

ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിനാവശ്യമായ ഭൂമി വാങ്ങുന്നതിന് 170 കോടി രൂപ വകയിരുത്തി. ഈ പദ്ധതിയിലൂടെ ഏകദേശം 5,000 ദൂരഹിത പട്ടികജാതി കുടുംബങ്ങളെ സഹായിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഭാഗികമായി നിർമിച്ച ഭവനങ്ങളുടെ പൂർത്തീകരണത്തിനും ഭവനങ്ങളുടെ നവീകരണത്തിനും പഠന നിർമാണത്തിനുമായി 222.06 കോടി രൂപ വകയിരുത്തി.

പട്ടികജാതി വിഭാഗത്തിലെ സാമ്പത്തികമായും സാമൂഹ്യമായും പിൻതള്ളപ്പെട്ടുപോയ വിവിധ വിഭാഗ ങ്ങൾക്കുളള വികസന പരിപാടികൾക്കായി 51 കോടി രൂപ വകയിരുത്തി. 2021-22 ലെ അതിദാരിദ്ര്യ സർവേയിൽ കണ്ടെത്തിയിട്ടുള്ള കുടുംബങ്ങൾക്ക് ഈ പദ്ധതിയിൽ മുൻഗണന നൽകുന്നതാണ്. പദ്ധതിയുടെ 40 ശതമാനം ഗുണഭോക്താക്കൾ വനിതകളായിരിക്കും.

ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള പട്ടികജാതി കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിനായി മാതാപിതാക്കൾക്ക് / രക്ഷിതാക്കൾക്ക് 1.25 ലക്ഷം രൂപ വീതം വിവാഹ ധനസഹായം നല്കുന്ന പദ്ധതിക്കായി 86 കോടി രൂപ വകയിരുത്തി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള 'വാത്സല്യ നിധി' പദ്ധതിക്കായി 2024-25 വർഷം 10 കോടിയും ഡോ.അംബേദ്ക്കർ ഗ്രാമവികസന 50 കോടി രൂപയും വകയിരുത്തി.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട അർഹരായ രോഗികൾക്കും, വൃദ്ധർക്കും ആരോഗ്യ പരിചരണം നൽകുന്ന ആരോഗ്യ സുരക്ഷാ പരിപാടിക്കായി 65 കോടി രൂപ വകയിരുത്തി. പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ഇ- ഗവേണൻസ് സംരംഭങ്ങൾക്കായി അഞ്ച് കോടി രൂപ വകയിരുത്തി. പട്ടികജാതി ഉപപദ്ധതിക്ക് കീഴിൽ മാനവവിഭവശേഷി വികസനം, അടിസ്ഥാന ആവശ്യങ്ങൾ, സാമ്പത്തിക വികസനം തുടങ്ങിയവക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് നടപ്പിലാക്കുന്ന ക്രിട്ടിക്കൽ ഗ്യാപ്പ് ഫില്ലിംഗ് പദ്ധതികൾക്കു കോർപ്പസ് ഫണ്ടായി 45 കോടി രൂപ വകയിരുത്തി.

Tags:    
News Summary - 2979.40 crore has been allocated for Scheduled Castes sub-scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.