ഭാരതപ്പുഴ ബിയ്യം കായൽ സംയോജനത്തിന് 32 കോടിയുടെ പദ്ധതി

കോഴിക്കോട്:  ഭാരതപ്പുഴയുടെയും ബിയ്യം കായലിന്റെയും സംയോജനത്തിന് 32 കോടിയുടെ പദ്ധതിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പദ്ധതി സംബന്ധിച്ച് 1.80 ലക്ഷം രൂപ ചെലവഴിച്ച് പ്രാഥമിക പഠനം നടത്തി. പൊന്നാനി-തൃശ്ശൂർ കോൾ മേഖലയിലെ കാർഷിക അഭിവൃദ്ധി വർധിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഭാരതപ്പുഴയെയും ബിയ്യം കായലിനെയും ബന്ധിപ്പിക്കുന്ന പദ്ധതി 23.50 കോടി ലക്ഷം രൂപക്ക് തയാറാക്കിയിരുന്നു.

പ്രോജക്ടിന്റെ പരിസ്ഥിതി (ഇ.ഐ.എ) പഠന റിപ്പോർട്ട് കോഴിക്കോട് സെൻറർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെൻറ് ആൻഡ് മാനേജ്‌മെൻറ് (സി.ഡബ്ല്യു.ആർ.ഡി.എം), തയാറാക്കി. 32 കോടി രൂപയുടെ പുതുക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ട് പ്രകാരം നടപടികൾ സ്വീകരിച്ചു വരികയാണെന്ന് എം.കെ. അക്ബറിനെ രേഖാമൂലം അറിയിച്ചു. 

Tags:    
News Summary - 32 crore project for amalgamation of Bharatapuzha and Biyam backwaters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.