ഓർമകളിൽ നിറഞ്ഞ്​ ബഷീർ

ബേ​പ്പൂ​ർ: വി​ശ്വ​സാ​ഹി​ത്യ​കാ​ര​ൻ ​വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ 30ാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും സാ​ഹി​ത്യ -സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും വൈ​ലാ​ലി​ൽ ഒ​ത്തു​ചേ​ർ​ന്നു.

സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള 50ഓ​ളം വി​ദ്യാ​ല​യ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും അ​തി​രാ​വി​ലെ മു​ത​ൽ വൈ​ലാ​ലി​ലെ ഇ​ടു​ങ്ങി​യ വ​ഴി​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി. ബ​ഷീ​റി​ന്റെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വേ​ഷം ധ​രി​ച്ചെ​ത്തി​യ​വ​ര​ട​ക്കം മാ​ങ്കോ​സ്റ്റി​ൻ ത​ണ​ലി​ൽ ഓ​ർ​മ​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചു.

രാ​വി​ലെ അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി ബ​ഷീ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ജീ​വി​ത​വും സാ​ഹി​ത്യ​വും ത​മ്മി​ലെ അ​ക​ലം ഇ​ല്ലാ​താ​ക്കി​യ എ​ഴു​ത്തു​കാ​ര​നാ​ണ് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ക്കു​ക​ൾ​ക്ക് മൗ​ന​ത്തി​ന്റെ ശ​ക്തി​യു​ണ്ടെ​ന്നും മൗ​ന​ത്തി​ന് വാ​ക്കു​ക​ളു​ടെ ശ​ക്തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​ഠി​പ്പി​ച്ചു. ബ​ഷീ​ർ ഗ്ര​ന്ഥ​ക​ർ​ത്താ​വ് മാ​ത്ര​മ​ല്ല ഭാ​ഷാ​ക​ർ​ത്താ​വു​കൂ​ടി​യാ​ണെ​ന്ന് സ​മ​ദാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ​ഷീ​റി​ന്റെ ‘ബാ​ല്യ​കാ​ല​സ​ഖി’​യു​ടെ 80ാം പി​റ​ന്നാ​ൾ പ​തി​പ്പി​ന്റെ പ്ര​കാ​ശ​ന​വും ന​ട​ന്നു. സ​ഞ്ചാ​രി സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. ഡി.​സി. ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ മ​ക്ക​ളാ​യ ഷാ​ഹി​ന ബ​ഷീ​ർ, അ​നീ​സ് ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ബ​ഷീ​റി​ന്റെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​രു​ന്നു. ബ​ഷീ​ർ കൃ​തി​ക​ളു​ടെ പ്ര​ദ​ർ​ശ​നം ആ​ക​ർ​ഷ​ക​മാ​യി. ‘ബാ​ല്യ​കാ​ല​സ​ഖി’​യെ ആ​സ്പ​ദ​മാ​ക്കി പ്ര​വാ​സി സം​വി​ധാ​യ​ക​ൻ കെ.​കെ. ഷ​മീ​ജ് കു​മാ​റി​ന്റെ ‘ചോ​ന്ന മാ​ങ്ങ’ ഹ്ര​സ്വ​ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചു. മാ​മു​ക്കോ​യ​യോ​ടൊ​പ്പം അ​നീ​സ് ബ​ഷീ​റും ചോ​ന്ന മാ​ങ്ങ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ചി​ത്ര​ത്തി​ന്റെ ഡ​ബ്ബി​ങ് പൂ​ർ​ത്തി​യാ​ക്കി മൂ​ന്നാം ദി​വ​സ​മാ​ണ് മാ​മു​ക്കോ​യ​യു​ടെ മ​ര​ണം.

ബേ​പ്പൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ബ​ഷീ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സ്കി​റ്റ് അ​വ​ത​രി​പ്പി​ച്ചു. ബ​ഷീ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ന്ത്രി​ക​ൻ പ്ര​ദീ​പ് ഹൂ​ഡി​നോ ത​യാ​റാ​ക്കി​യ മാ​യാ​ജാ​ല പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. വൈ​കീ​ട്ട് കേ​ര​ള യൂ​ത്ത് അ​ലൈ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി സം​ഗ​മം ന​ട​ന്നു. സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി പു​ര​സ്കാ​ര ജേ​താ​വ് അ​മ​ൽ ഇ​ഖ്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന്ത്രി​ക​ൻ പ്ര​ദീ​പ് ഹൂ​ഡി​നോ മു​ഖ്യാ​തി​ഥി​യാ​യി. റി​യാ​ലി​റ്റി ഷോ ​ഫെ​യിം സ​ലീം, മു​ഹ്സി​ന നൂ​റു​ൽ അ​മീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Bashir full of memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.