തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ജയിലുകളിൽനിന്ന് 33 തടവുകാർക്ക് മോചനം. മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ പട്ടിക ആഭ്യന്തരവകുപ്പ് പ്രസിദ്ധീകരിച്ചു.
മൂന്നുഘട്ടമായി മോചിപ്പിക്കുന്ന തടവുകാരിൽ ആദ്യപട്ടികയിൽ 32 തടവുകാരും, ശിക്ഷ പൂർത്തിയാക്കിയിട്ടും പിഴ അടക്കാത്തതിനാൽ ജയിലിൽ തുടർന്ന ഒരാളുമാണുള്ളത്.
പൂജപ്പുര സെൻട്രൽ ജയിൽ (17 പേർ): മുരളീധരൻ, വിനായക്, ചന്ദ്രകുമാർ, ഗോപാലകൃഷ്‌ണൻ, സവാദ്, സാബു, മോഹൻലാൽ, സെന്തിൽ കുമാർ, പ്രഭാകരൻ, മനു, വർഗീസ്, ചന്ദ്രബാബു, കിഷൻ ബഹാദൂർ, ഉത്തമൻ നായർ, രാജൻ, ഉണ്ണികൃഷ്‌ണൻ ആചാരി, അപ്പുക്കുട്ടൻ നായർ.
വിയ്യൂർ സെൻട്രൽ ജയിൽ (രണ്ടുപേർ): കുഞ്ഞു, തപൻ മണ്ഡൽ. കണ്ണൂർ സെൻട്രൽ ജയിൽ (ആറുപേർ): ജോസഫ്, അനിൽകുമാർ, വിശ്വനാഥൻ, ഗോപി, സദാനന്ദൻ, ലോകനാഥൻ.
നെട്ടുകാൽത്തേരി ജയിൽ (രണ്ടുപേർ): മധുസൂദനൻ, സുകുമാരൻ.
വിയ്യൂർ വനിത ജയിൽ (രണ്ടുപേർ): രുഗ്‌മണി, ജയന്തി ലക്‌ഡ.
കണ്ണൂർ വനിത ജയിൽ (രണ്ടുപേർ): മാറഗതം, ഓമന.
തിരുവനന്തപുരം വനിത ജയിൽ: ലത്തീഫ.
ഇവരെക്കൂടാതെ പിഴ ഒടുക്കാത്തതിനാൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ തുടർന്ന ജോസഫിനെയും മോചിപ്പിക്കാൻ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.