കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് നാലു വയസുകാരി മരിച്ചു

തേഞ്ഞിപ്പലം: കൂനോൾമാട് ചമ്മിണിപറമ്പിൽ കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. കൂനോൾമാട് ചമ്മിണിപറമ്പ് കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദിന്റെയും രമ്യയുടെയും മകൾ ഗൗരി നന്ദയാണ് മരിച്ചത്. കൂനോൾമാട് എ.എം.എൽ.പി സ്‌കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയാണ്.

കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ദേഹത്തേക്ക് കല്ല് വീഴുകയായിരുന്നു. പണി പൂർത്തിയാവാത്ത വീട്ടിൽ അടുക്കിവെച്ച കല്ലിൽ ചവിട്ടി കയറാനുള്ള ശ്രമത്തിനിടയിലാണ് സംഭവം. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ആറാം ക്ലാസുകാരൻ ഗൗതം കൃഷ്ണയാണ് സഹോദരൻ. 

Tags:    
News Summary - 4 year old girl dies when stone falls on body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.