പത്ത് കടക്കാൻ 4.27 ലക്ഷം പേർ; പരീക്ഷയെഴുതുന്നവരുടെ എണ്ണത്തിൽ വർധന

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ക​ഴി​ഞ്ഞ​വ​ർ​ഷം 4,21,887 പേ​രാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​വ​ണ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്​ 4,26,967 പേ​ർ. 5,080 പേ​ർ കൂ​ടു​ത​ൽ. 2016ന്​ ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ കു​ട്ടി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്ന​ത്. 2015ൽ ​പ​രീ​ക്ഷ എ​ഴു​തി​യ​ത്​ 468243 പേ​രാ​യി​രു​ന്നെ​ങ്കി​ൽ 2016ൽ 473803 ​ആ​യി വ​ർ​ധി​ച്ചു. തു​ട​ർ​വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം കു​ട്ടി​ക​ൾ കു​റ​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നു.

പ്രൈ​വ​റ്റാ​യി 393 പേ​രും പ​രീ​ക്ഷ​യെ​ഴു​തു​ന്നു​ണ്ട്. സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ 1,41,479 പേ​രും എ​യ്​​ഡ​ഡി​ൽ 2,55,942 പേ​രും അ​ൺ എ​യ്​​ഡ​ഡി​ൽ 29,546 പേ​രു​മാ​ണു​ള്ള​ത്. 2,18,903 ആ​ൺ​കു​ട്ടി​ക​ളും 2,08,064 പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്​. 3,059 സ്​​കൂ​ളു​ക​ൾ​ക്കാ​യി 2,962 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് (സ​ർ​ക്കാ​ർ 1166, എ​യ്​​ഡ​ഡ്​ 1421, അ​ൺ​എ​യ്​​ഡ​ഡ്​ 372)​ പ​രീ​ക്ഷ.

ഗ​ൾ​ഫി​ൽ ഒ​മ്പ​ത്​ കേ​ന്ദ്ര​ങ്ങ​ളി​ൽ 574 പേ​രും ല​ക്ഷ​ദ്വീ​പി​ൽ ഒ​മ്പ​ത്​ കേ​ന്ദ്ര​ങ്ങ​ളി​ൽ 882 പേ​രും പ​രീ​ക്ഷ​യെ​ഴു​തും. കൂ​ടു​ത​ൽ പേ​ർ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്​ ഇ​ത്ത​വ​ണ​യും മ​ല​പ്പു​റം എ​ട​രി​ക്കോ​ട്​ പി.​കെ.​എം.​എം.​എ​ച്ച്.​എ​സി​ലാ​ണ്​; 2104 കു​ട്ടി​ക​ൾ.

കു​റ​വ്​ മൂ​വാ​റ്റു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ ര​ണ്ടാ​ർ​ക്ക​ര എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സി​ലാ​ണ്​; ഒ​രാ​ൾ. കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളു​ള്ള ജി​ല്ല​യും വി​ദ്യാ​ഭ്യാ​സ ജി​ല്ല​യും മ​ല​പ്പു​റ​മാ​ണ്. റ​വ​ന്യൂ ജി​ല്ല​യി​ൽ 78237 പേരും വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 27485 പേ​രും പ​രീ​ക്ഷ​യെ​ഴു​തും. കു​റ​വ്​ കു​ട്ടി​ക​ൾ ഉ​ള്ള ജി​ല്ല പ​ത്ത​നം​തി​ട്ട​യും (10529) വി​ദ്യാ​ഭ്യാ​സ ജി​ല്ല കു​ട്ട​നാ​ടും (1955) ആ​ണ്.​

പ​രീ​ക്ഷ എ​ഴു​തു​ന്നവർ

തി​രു​വ​ന​ന്ത​പു​രം 35,116

കൊ​ല്ലം 30,955

പ​ത്ത​നം​തി​ട്ട 10,529

ആ​ല​പ്പു​ഴ 21,953

കോ​ട്ട​യം 19,480

ഇ​ടു​ക്കി 11,426

എ​റ​ണാ​കു​ളം 32,816

തൃ​ശൂ​ർ 35,964

പാ​ല​ക്കാ​ട്​ 39,423

മ​ല​പ്പു​റം 78,237

കോ​ഴി​ക്കോ​ട്​ 43,743

വ​യ​നാ​ട്​ 12,241

ക​ണ്ണൂ​ർ 35,281

കാ​സ​ർ​കോ​ട്​ 19,803

Tags:    
News Summary - 4.27 lakh to cross ten; Increase in the number of candidates appearing for the examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.