അട്ടപ്പാടിയില്‍ 554 കുട്ടികള്‍ വിളര്‍ച്ചബാധിതര്‍


അട്ടപ്പാടി: ആരോഗ്യ വകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ അട്ടപ്പാടിയില്‍ നടത്തിയ പരിശോധനയില്‍ 554 കുട്ടികള്‍ക്ക് വിളര്‍ച്ച രോഗം ഉള്ളതായി കണ്ടത്തെി. 32 സ്കൂളുകളില്‍ നിന്നായി 9800 കുട്ടികളിലാണ് ആരോഗ്യ വകുപ്പ് ശാന്തി മെഡിക്കല്‍ ഇന്‍ഫോര്‍മേഷന്‍ സെന്‍ററിന്‍െറ സഹകരണത്തോടെ പരിശോധന നടത്തിയത്. 

ഹീമോഗ്ളോബിന്‍െറ അളവ് പത്തില്‍ താഴെ വരുന്ന കുട്ടികളാണ് അനീമിയയുള്ളതായി സ്ഥിരീകരിക്കുന്നത്. വിവിധ സ്കൂളുകളില്‍ ഡോക്ടര്‍മാര്‍, ബി.ആര്‍.സി ഒരുമ ഹെല്‍ത്ത് ക്ളബ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ സഹകരിച്ചാണ് പരിശോധന നടത്തിയത്. വിളര്‍ച്ച ബാധിതരായി കണ്ടത്തെിയ 554 പേരില്‍ 29 പേരുടെ സ്ഥിതി ഏറെ ഗൗരവകരമാണെന്ന് പരിശോധന സംഘം വ്യക്തമാക്കി. അഗളി ഗവ. ഹൈസ്കൂളിലാണ് വിളര്‍ച്ച ബാധിച്ചരില്‍ 168 പേര്‍ പഠിക്കുന്നത്.

വിളര്‍ച്ച ബാധിതരായ കുട്ടികളുടെ പോഷകാഹാരം നല്‍കുന്നതിനും തുടര്‍ പരിപോഷണത്തിനുമായി പദ്ധതികള്‍ ആവിഷ്കരിക്കാന്‍ തയാറാണെന്ന് കാണിച്ച് ശാന്തി മെഡിക്കല്‍ മിഷന്‍ മുന്നോട്ട് വന്നിട്ടുണ്ട്. അട്ടപ്പാടി ആരോഗ്യ നോഡല്‍ ഓഫിസര്‍ ഡോ. പ്രഭുദാസ് ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് വകുപ്പ് അധികൃതര്‍ക്ക് സമര്‍പ്പിച്ചു.  

Tags:    
News Summary - 554 students in attapadi are Anemia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.