തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാർഥികൾ. 38,593 പുരുഷന്മാരും 36,305 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽനിന്ന് ഒരാളുമാണ് മത്സരരംഗത്തുള്ളത്.
ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ ഉള്ളത് മലപ്പുറം ജില്ലയിലാണ് (8387). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സ്ഥാനാർഥികൾ (1857). ഏറ്റവുമധികം വനിതാ സ്ഥാനാർഥികളും മലപ്പുറം ജില്ലയിലാണ് (4390). ട്രാൻസ്ജെൻഡർ വിഭാഗത്തിലെ ഏക സ്ഥാനാർഥി കണ്ണൂർ കോർപറേഷനിലാണ് മത്സരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ 6465 സ്ഥാനാർഥികൾ. ഇതിൽ 3343 പുരുഷന്മാരും 3122 സ്ത്രീകളും. കൊല്ലം 5723 (പു- 3040, സ്ത്രീ- 2683), പത്തനംതിട്ട 3699 (പു- 2014, സ്ത്രീ- 1685), ആലപ്പുഴ 5463 (പു- 2958, സ്ത്രീ- 2505), കോട്ടയം 5432 (പു- 2828, സ്ത്രീ- 2604), ഇടുക്കി 3234 (പു- 1646, സ്ത്രീ- 1588), എറണാകുളം 7255 (പു-3732, സ്ത്രീ- 3523), തൃശൂർ 7020 (പു- 3671, സ്ത്രീ- 3349), പാലക്കാട് 6587 (പു- 3321, സ്ത്രീ- 3266), മലപ്പുറം 8387 (പു- 3997, സ്ത്രീ- 4390), കോഴിക്കോട് 5985 (പു- 3078, സ്ത്രീ- 2907), വയനാട് 1857 (പു- 987, സ്ത്രീ- 870), കണ്ണൂർ 5144 (പു- 2630, സ്ത്രീ- 2513, ട്രാൻസ്ജെൻഡർ- 1), കാസർകോട് 2648 (പു- 1348, സ്ത്രീ- 1300) എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ജനവിധി തേടുന്ന സ്ഥാനാർഥികളുടെ ആകെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.