കളമശ്ശേരിയിൽ 17കാരനെ മർദിച്ച സംഭവത്തിലുൾപ്പെട്ട കുട്ടി തൂങ്ങിമരിച്ച നിലയിൽ

കളമശ്ശേരിയിൽ 17കാരനെ മർദിച്ച സംഭവത്തിലുൾപ്പെട്ട കുട്ടി തൂങ്ങിമരിച്ച നിലയിൽ

കൊച്ചി: കളമശ്ശേരിയിൽ 17കാരനെ മർദിച്ച സംഭവത്തിലുൾപ്പെട്ട കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിന്​ സമീപത്തെ കെട്ടിടത്തിലാണ്​​ മൃതദേഹം കണ്ടെത്തിയത്​. കളമശ്ശേരി ഗ്ലാസ്​ ഫാക്​ടറി കോളനി സ്വദേശിയാണ്​ മരിച്ചത്​.

നേരത്തെ ല​ഹ​രി ഉ​പ​യോ​ഗി​ച്ച​ത് വീ​ട്ടു​കാ​രെ അ​റി​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തി​ന് പ​തി​നേ​ഴു​കാ​ര​നെ സു​ഹൃ​ത്തു​ക്ക​ൾ ചേർന്ന്​ ക്രൂരമായി മർദിച്ചിരുന്നു. ക​ള​മ​ശ്ശേ​രി ഗ്ലാ​സ് കോ​ള​നി​യി​ൽ പെ​രി​യാ​റി​നു സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ലാ​യിരുന്നു സ​മൂ​ഹ​ത്തെ ഞെ​ട്ടി​ച്ച ക്രൂ​ര​മ​ർ​ദ​നം ന​ട​ന്ന​ത്. ഇതിന്‍റെ വിഡിയോ പുറത്ത്​ വന്നതിനെ തുടർന്നാണ്​ സംഭവം പുറംലോകമറിഞ്ഞത്​.

ഏഴ്​ പേർക്കെതിരെ പൊലീസ്​ കേസെടുത്തിരുന്നു. ഇതിൽ ആറ്​ പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു. ഇതിൽ ഒരു കുട്ടിയെയാണ്​​ രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​​. 

Tags:    
News Summary - A 17-year-old boy was hanged in Kalamassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.