ഓച്ചിറ: കൃഷ്ണപുരം ഞക്കനാൽ സ്വദേശിനിയായ 76 വയസ്സുള്ള വയോധികയെ വീട്ടിൽ കയറി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ കായംകുളം പൊലീസ് പിടികൂടി. ക്ലാപ്പന സ്വദേശിയായ ഷഹാസ് (27) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീടിന് സമീപത്ത് ഒളിച്ചിരുന്ന പ്രതി വീടിന്റെ വാതിൽ തുറന്ന സമയം വീടിനുള്ളിൽ കയറി ക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ വയോധിക വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്.
കഴിഞ്ഞയാഴ്ച ഓച്ചിറ വയനകത്ത് ഒറ്റക്ക് താമസിക്കുന്ന വയോധികയെ ആക്രമിക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. ഇവർ ബഹളംവെച്ചതിനാൽ ഓടി രക്ഷപ്പെടുകയായിരുന്നു.
കഞ്ചാവിന് അടിമയായ പ്രതി 20 വയസ്സുള്ളപ്പോൾ ഒന്നരക്കിലോ കഞ്ചാവുമായി കരുനാഗപ്പള്ളി എക്സൈസിന്റെ പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. കൃഷ്ണപുരം അതിർത്തി ചിറക്കടുത്ത് ഒളിച്ചിരിക്കവെയാണ് കഴിഞ്ഞദിവസം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.