ശവപ്പെട്ടിക്കടക്ക് നേരെയുള്ള ബോംബ് ആക്രമണത്തിൽ പരിക്കേറ്റ ഭിന്നശേഷിക്കാരന്‍ മരിച്ചു

തിരുവനന്തപുരം: വീടിന്‍റെ സമീപത്ത് ശവപ്പെട്ടിക്കട നടത്തിയതിനെ തുടര്‍ന്ന് അയല്‍വാസിയുടെ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരന്‍ മരിച്ചു. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി വര്‍ഗീസാണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

മേയ് 12നാണ് വര്‍ഗീസിന് നേരെ അയല്‍വാസിയായ സെബാസ്റ്റ്യൻ പെട്രോള്‍ ബോംബ് എറിഞ്ഞത്. സെബാസ്റ്റ്യന്‍റെ വീടിനോട് ചേര്‍ന്നാണ് വര്‍ഗീസ് കട നടത്തിയിരുന്നത്. കടക്കെതിരെ സെബാസ്റ്റ്യന്‍ പഞ്ചായത്തിലടക്കം പല തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍, കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് നടപടിയെടുത്തില്ല.

കടയിൽ ജോലി ചെയ്തു കൊണ്ടിരുന്ന വര്‍ഗീസിന് നേരെ വീടിന്‍റെ ടെറസില്‍ കയറിയ സെബാസ്റ്റ്യന്‍ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഇരുകാലുകള്‍ക്കും ചലനശേഷിയില്ലാത്തതിനാല്‍ വര്‍ഗീസിന് ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞില്ല. സംഭവത്തിന് പിന്നാലെ സെബാസ്റ്റ്യനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. 

Tags:    
News Summary - A dissident who was injured in a bomb attack on a coffin shop has died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.