മുണ്ടക്കൈയിൽ കാണാതായ ഒഡീഷ സ്വദേശിയായ ഡോക്ടറെ രക്ഷപ്പെടുത്തി; രണ്ടു പേർക്ക് വേണ്ടി തിരച്ചിൽ

കൽപറ്റ: ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ കാണാതായ ഒഡീഷ സ്വദേശിയെ രക്ഷപ്പെടുത്തി. ഹോം സ്റ്റേയിൽ ഉണ്ടായിരുന്ന ഡോക്ടർമാരുടെ സംഘത്തിലെ ഒരംഗത്തെയാണ് കണ്ടെത്തിയത്.

രക്ഷപ്പെട്ടയാൾക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് ഡോക്ടർമാരെ കണ്ടെത്താനായില്ല.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് വയനാട്ടിലെ പുഞ്ചിരിവട്ടത്ത് ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴക്കിടെ മേപ്പാടിക്ക് സമീപമുള്ള മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായി.

ഇതിന് പിന്നാലെ രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരൽമല സ്കൂളിന് സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. ദുരന്തത്തിൽ മുണ്ടക്കൈ ടൗൺ പൂർണമായും ഇല്ലാതായി.

Tags:    
News Summary - A doctor from Odisha who went missing in Mundakai was rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.