കൊച്ചി: ബി.ജെ.പിയുടെ രാഷ്ട്രീയത്തെ എക്കാലവും തള്ളിപ്പറഞ്ഞ നേതാവായിരുന്നു എം.എം. ലോറൻസ്. സംഘ്പരിവാർ ശക്തികൾക്കൊപ്പം നിലപാടെടുക്കുന്ന മകള്‍ ആശ ലോറൻസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ, മകളെ അദ്ദേഹം പരസ്യമായി തള്ളിപ്പറഞ്ഞു.
കുടുംബജീവിതത്തിലും പൊതുജീവിതത്തിലും തന്നെ ഒരുപാട് വിഷമിപ്പിച്ചയാളാണ് ആശയെന്നും തന്റെ നല്ലതിന് വേണ്ടി ഒരിക്കലും മകള്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തിക്ക് ഒപ്പം നിലകൊള്ളുന്ന ആശയുടെ ദുര്‍പ്രചാരണത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സിഡ്കോയിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന ആശ ലോറന്‍സിനെ പിരിച്ചുവിട്ടത് വിവാദമായിരുന്നു. ആശയുടെ മകന് മിലന് ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍, ഇത് വിവാദമായതോടെ തീരുമാനം പിന്‍വലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.