നാലുവർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന തമിഴ്​നാട് സ്വദേശി റിയാദിൽ ജീവനൊടുക്കി

റിയാദ്​: ഫൈനൽ എക്​സിറ്റ്​ അടിച്ച്​ നാല്​ വർഷമായിട്ടും നാടണയാൻ കഴിയാതിരുന്ന തമിഴ്​നാട്​ സ്വദേശി റിയാദിൽ ജീവനൊടുക്കി. കന്യാകുമാരി ബെതെൽപ്പുറം മേക്കൻകറൈ സ്വദേശി പറന്തമാനെയാണ്​ (52) റിയാദ്​ ശുമൈസിയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. ആറു വർഷമായി ഇദ്ദേഹം നാട്ടിൽപോയിട്ടില്ല.

പിതാവ്: സെൽവമണി, മാതാവ്: രാമലക്ഷ്മി, ഭാര്യ: ജിനി, മക്കൾ: പവിത്ര, റോജ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ഹനീഫ മുതുവല്ലൂർ എന്നിവർ രംഗത്തുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Tags:    
News Summary - A native of Tamil Nadu committed suicide in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.