തോക്ക്​ വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി പൊലീസുകാരന് പരിക്ക്​

പത്തനാപുരം: പൊലീസ് സ്റ്റേഷനില്‍ തോക്ക്​ വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി പൊലീസുകാരന് പരിക്കേറ്റു. പത്തനാപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ആര്‍.കെ. രഞ്ജിത്തിനാണ് പരിക്കേറ്റത്. സഹപ്രവര്‍ത്തകന്‍ തോക്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം.

തോക്ക് ക്ലീനിങ്​ നടത്തുന്ന മുറിയില്‍ ഇരിക്കുകയായിരുന്നു പരിക്കേറ്റ രഞ്ജിത്ത്. അബദ്ധത്തില്‍ വെടിപൊട്ടുകയും തിര രഞ്ജിത്തിന്റെ കാല്‍ മുട്ടില്‍ തുളച്ചു കയറുകയുമായിരുന്നു. പരിക്കേറ്റ ഇയാളെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുനലൂര്‍ ഡിവൈ.എസ്.പി ബി. വിനോദ് പത്തനാപുരം സ്റ്റേഷനിലെത്തി അന്വേഷണം നടത്തി. വെള്ളിയാഴ്ച കൊട്ടാരക്കര റൂറല്‍ എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കും.

Tags:    
News Summary - A policeman was injured in a gunshot while cleaning his gun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.