മ​ല​പ്പു​റം: സെ​ൻ​ട്ര​ൽ ഡ്ര​ഗ്‌​സ് സ്റ്റാ​ൻ​ഡേ​ർ​ഡ് ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (സി.​ഡി.​എ​സ്.​സി.​ഒ) ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ൽ 58 മ​രു​ന്നു​ക​ൾ നി​ല​വാ​ര​മി​ല്ലാ​ത്ത​തെ​ന്നും (നോ​ട്ട്​ സ്റ്റാ​ൻ​ഡേ​ർ​ഡ്​ ക്വാ​ളി​റ്റി-​എ​ൻ.​എ​സ്.​ക്യു) ര​ണ്ട് മ​രു​ന്നു​ക​ൾ വ്യാ​ജ​മാ​ണെ​ന്നും ക​ണ്ടെ​ത്തൽ. തു​ട​ർ​ച്ച​യാ​യി നി​ല​വാ​ര​മി​ല്ലാ​ത്ത മ​രു​ന്ന്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ക​മ്പ​നി​ക​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്താ​ൻ ഡ്ര​ഗ്സ് ക​ൺ​സ​ൾ​ട്ടേ​റ്റീ​വ് ക​മ്മി​റ്റി (ഡി.​സി.​സി) യോ​ഗം തീ​രു​മാ​നി​ച്ചു. ചി​ല സം​സ്ഥാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് കേ​ന്ദ്ര അ​തോ​റി​റ്റി​ക്ക്​ എ​ൻ.​എ​സ്.​ക്യു മ​രു​ന്നു​ക​ളു​ടെ വി​വ​രം പ്ര​തി​മാ​സം ന​ൽ​കു​ന്ന​ത്.

സ​മ​യ​ബ​ന്ധി​ത​മാ​യി വി​വ​രം കൈ​മാ​റാ​ൻ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളോ​ടും ഡി.​സി.​സി ആ​വ​ശ്യ​പ്പെ​ട്ടു. ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ട്ട ക​മ്പ​നി​ക​ളി​ൽ​നി​ന്ന് മ​രു​ന്ന്​ വാ​ങ്ങു​ന്ന​തി​ന് മു​മ്പ് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ഡ്ര​ഗ് റെ​ഗു​ലേ​റ്റ​ർ​മാ​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഡ്ര​ഗ് റെ​ഗു​ലേ​റ്റ​ർ​മാ​ർ ക​ഴി​ഞ്ഞ മാ​സം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ആ​കെ 1,167 മ​രു​ന്ന്​ സാ​മ്പി​ളു​ക​ളാ​ണ്​ പ​രി​ശോ​ധി​ച്ച​ത്. ഇ​വ​യി​ൽ ഏ​ക​ദേ​ശം അ​ഞ്ച് ശ​ത​മാ​ന​മാ​ണ്​ എ​ൻ.​എ​സ്.​ക്യ​ു ആ​യി പ്ര​ഖ്യാ​പി​ച്ച​ത്.

പ്ര​മു​ഖ മ​രു​ന്ന് നി​ർ​മാ​ണ ക​മ്പ​നി​യാ​യ ഗ്ലെ​ൻ​മാ​ർ​ക്ക് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് നി​ർ​മി​ച്ച​തെ​ന്ന് ലേ​ബ​ൽ ചെ​യ്ത ടെ​ൽ​മ എ.​എം (ടെ​ൽ​മി​സാ​ർ​ട്ട​ൻ 40 മി​ല്ലി​ഗ്രാം, അം​ലോ​ഡി​പൈ​ൻ അ​ഞ്ച്​ മി​ല്ലി​ഗ്രാം ഗു​ളി​ക​ക​ൾ), ടെ​ൽ​മ 40 (ടെ​ൽ​മി​സാ​ർ​ട്ട​ൻ 40 മി​ല്ലി​ഗ്രാം) എ​ന്നീ മ​രു​ന്നു​ക​ളു​ടെ ഒ​രു ബാ​ച്ചി​ന്​ ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി. ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്രി​ക്കാ​നു​ള്ള മ​രു​ന്നാ​ണി​ത്.

അ​തേ​സ​മ​യം, ഈ ​ഉ​ൽ​പ​ന്നം ത​ങ്ങ​ൾ നി​ർ​മി​ച്ച​ത​ല്ലെ​ന്നും ഇ​വ ക​മ്പ​നി​യു​ടെ പേ​രി​ൽ വ്യാ​ജ​മാ​യി വി​പ​ണി​യി​ലി​റ​ക്കി​യ​താ​ണെ​ന്നു​മാ​ണ്​​ ഗ്ലെ​ൻ​മാ​ർ​ക്ക് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം, ക​മ്പ​നി​യു​ടെ വാ​ദം പ​രി​ഗ​ണി​ച്ച്​ മ​രു​ന്ന്​ വ്യാ​ജ​മാ​ണോ​യെ​ന്ന്​ ​ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്ന്​​ ഡ്ര​ഗ് റെ​ഗു​ലേ​റ്റ​ർ​മാ​ർ അ​റി​യി​ച്ചു. സ​ൺ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡി​ന്‍റെ സോ​ൾ-​എ​ഫ് (മൈ​ക്കോ​നാ​സോ​ൾ നൈ​ട്രേ​റ്റ്, ഫ്ലൂ​സി​നോ​ലോ​ൺ അ​സെ​റ്റോ​ണൈ​ഡ് ഓ​യി​ൻ​മെ​ന്‍റ്), ആ​ൽ​കെം ഹെ​ൽ​ത്ത്​ സ​യ​ൻ​സി​ന്‍റെ പൈ​റി​ക്കൂ​ൾ 500 (500 മി​ല്ലി​ഗ്രാം പാ​ര​സെ​റ്റ​മോ​ൾ ഗു​ളി​ക​ക​ൾ), ഗ്ലെ​ൻ​മാ​ർ​ക്ക് ലൈ​ഫ് സ​യ​ൻ​സ​സി​ന്‍റെ ഡി​ഫ​റ​സി​റോ​ക്സ്, മൈ​ക്രോ ലാ​ബ്സ് ലി​മി​റ്റ​ഡി​ന്‍റെ 0.3 മി​ല്ലി​ഗ്രാം മോ​ക്സോ​ണി​ഡൈ​ൻ ഗു​ളി​ക​ക​ൾ, ല​ബോ​റേ​റ്റ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് ഇ​ന്ത്യ​യു​ടെ മെ​ഡ്‌​മോ​ക്‌​സി​ൽ 125 (അ​മോ​ക്സി​സി​ല്ലി​ൻ ഓ​റ​ൽ സ​സ്പെ​ൻ​ഷ​ൻ) എ​ന്നി​വ​യും സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു.

ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ നെ​ക്‌​സ്‌​കെം ബ​യോ​ടെ​ക് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് നി​ർ​മി​ക്കു​ന്ന അ​സെ​പി​ക്-​പി (അ​സെ​ക്ലോ​ഫെ​നാ​ക്, പാ​ര​സെ​റ്റ​മോ​ൾ ഗു​ളി​ക​ക​ൾ), ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ന്യൂ​ട്രാ ലൈ​ഫ് ഹെ​ൽ​ത്ത്‌​കെ​യ​ർ നി​ർ​മി​ച്ച കാ​ൽ​സി​ജി​യ​ന്‍റ്​ 500 ഗു​ളി​ക​ക​ൾ (കാ​ത്സ്യം കാ​ർ​ബ​ണേ​റ്റ്, വി​റ്റാ​മി​ൻ ഡി-​മൂ​ന്ന്) എ​ന്നി​വ എ​ൻ.​എ​സ്.​ക്യു ആ​യി പ്ര​ഖ്യാ​പി​ച്ച മ​രു​ന്നു​ക​ളു​ടെ സാ​മ്പി​ളു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം, ജ​നു​വ​രി​യി​ൽ എ​ൻ.​എ​സ്.​ക്യു ആ​യി പ്ര​ഖ്യാ​പി​ച്ച ആ​ൻ​റി​ക​ൺ​വ​ൾ​സ​ന്‍റ്​ മ​രു​ന്നാ​യ ലെ​വി​പി​ൽ 500 സാ​മ്പി​ൾ സ​ൺ ഫാ​ർ​മ നി​ർ​മി​ച്ച​ത​ല്ലെ​ന്നും വ്യാ​ജ മ​രു​ന്നാ​ണെ​ന്നും സ​ൺ ഫാ​ർ​മ ല​ബോ​റ​ട്ട​റീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - A sample test conducted by the Central Drugs Standard Control Organization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.