കർണാടകയിൽ നിന്ന് കോവിഡ് ചികിത്സ തേടിയെത്തിയ സമൂഹ്യ പ്രവർത്തകൻ മരിച്ചു

ബംഗളൂരു: കർണാടകയിൽ നിന്ന് കോവിഡ് ചികിത്സ തേടിയെത്തിയ സമൂഹ്യ പ്രവർത്തകൻ മരിച്ചു. ബംഗളൂരുവിൽ ബിസിനസുകാരനും സമൂഹിക പ്രവർത്തകനും വടകര അറക്കിലാട് ഒതയോത്ത് വി.പി മമ്മുവിന്‍റെ മകനുമായ ഉമറുൽ ഫാറൂഖ് (41) ആണ് മരിച്ചത്. പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.

കോവിഡ് ബാധിച്ച് ഒരാഴ്ചയായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉമറുല്‍ ഫാറൂഖിന് വെള്ളിയാഴ്ച പുലര്‍ച്ചെ ശ്വാസതടസം കൂടിയിരുന്നു. തുടര്‍ന്ന് ബംഗളൂരുവില്‍ വെന്‍റിലേറ്റര്‍ സൗകര്യം ലഭിക്കാതായതോടെ കെ.എം.സി.സി ഇടപെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വൈകിട്ട് ബംഗളൂരുവിലെത്തിക്കുന്ന മൃതദേഹം മൈസൂര്‍ റോഡ് ഖബര്‍സ്ഥാനില്‍ കബറടക്കും. ഫാറൂഖ് കുടുംബത്തോടൊപ്പം ബംഗളൂരുവിലാണ് താമസം. ഭാര്യ: ആബിദ. വിദ്യാർഥികളായ ഫര്‍ഹാന്‍, ഫര്‍ദാന്‍ എന്നിവരാണ് മക്കള്‍.

വെബ് ടി.വി പ്രവർത്തകനും ഗായകനും ഗാനരചയിതാവും അവതാരകനുമായിരുന്നു കിരൺരാജ് എന്ന ഉമറുൽ ഫാറൂഖ്. മാധ്യമപ്രവര്‍ത്തകനും ആള്‍ ഇന്ത്യ കെ.എം.സി.സിയുടെ സഹചാരിയും ഗൗരിപാളയം ഏരിയ കെ.എം.സി.സി സെക്രട്ടറിയും പാലിയേറ്റീവ് കോഡിനേറ്ററുമായ ആപ്പി-റഫീഖിന്‍റെ അമ്മാവന്‍റെ മകനാണ്. 

Tags:    
News Summary - A Social Worker from Vadakara in Bangalore, died of the Covid disease

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.