10,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ താലൂക്ക് ഓഫീസ് അറ്റന്ററെ ഏഴ് വർഷം കഠിന തടവിന് ശിക്ഷിച്ചു

പത്തനംതിട്ട: 10,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ താലൂക്ക് ഓഫീസ് അറ്റന്ററെ കഠിന തടവിന് ശിക്ഷിച്ചു. തിരുവല്ല താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റന്ററായിരുന്ന പി.വിൻസിയെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഏഴ് വർഷം കഠിന തടവിനും 45,000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു.

നിരണം സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു അളന്ന് തിരിച്ച് സർവേ നമ്പർ ക്രമപ്പെടുത്തി നൽകുന്നതിന് 2014 നവംബർ 18 ന് 10,000 രൂപ കൈക്കൂലി വാങ്ങവെ കൈയോടെ പിടികൂടിയിരുന്നു. ഈ കേസിലാണ് വിൻസി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തിയത്.

പത്തനംതിട്ട വിജിലൻസ് യൂനിറ്റ് ഡി.വൈ.എസ്.പി ആയിരുന്ന എം.എൻ. രമേശ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ വിൻസി കുറ്റക്കാരനാണെന്ന് കണ്ടെത്തി. രണ്ട് വകുപ്പുകളിലായി നാല് വർഷം കഠിനതടവും 25,000 രൂപയും, മൂന്ന് വർഷം കഠിനതടവും 20,000 രൂപയും ഉൾപ്പെടെ ആകെ ഏഴ് വർഷം കഠിന തടവും 45,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽ പറയുന്നു. പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലടച്ചു.

പത്തനംതിട്ട വിജിലൻസ് യൂനിറ്റ് ഡി.വൈ.എസ്.പി ആയിരുന്ന എം.എൻ. രമേശ് രജിസ്റ്റർ ചെയ്ത കേസിൽ പത്തനംതിട്ട വിജിലൻസ് ഡി.വൈ.എസ്.പി യായിരുന്ന കെ. ബൈജു കുമാർ അന്വേഷണം നടത്തി. പത്തനംതിട്ട വിജിലൻസ് ഡി.വൈ.എസ്.പി യായിരുന്ന പി.ടി രാധാകൃഷ്ണപിള്ളയാണ് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ എൽ.ആർ രഞ്ജിത് കുമാർ ഹാജരായി..

Tags:    
News Summary - A taluk office attendant has been sentenced to seven years of rigorous imprisonment in a case of accepting a bribe of Rs 10,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.