കോഴിക്കോട് : നവോത്ഥാന കേരളത്തിൽ നരകതുല്യം ജീവിക്കുന്ന അട്ടപ്പാടിയിലെ ആദിവാസി കുടുംബം. അട്ടപ്പാടിയിൽ മേലെമുള്ളി ഊരുരിലെ കമലയും അഞ്ച് കുട്ടികളുമാണ് അടച്ചുറപ്പില്ലാത്ത ശോച്യമായ അവസ്ഥയിലുള്ള വീട്ടിൽ ജീവിക്കുന്നത്. വീട് വളരെ മോശമായ അവസ്ഥയിലാണ്. ഏതു സമയത്തും ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്.
നീലഗിരി ജില്ലയിൽ പോയി കൂലിപ്പണി ചെയ്തതാണ് കമല ഉപജീവനം നടത്തുന്നത്. ഭർത്താവ് ഉപേക്ഷിച്ചു പോയിട്ട് വർഷങ്ങളായി. കുടുംബത്തിന് മറ്റു വരുമാനമാർഗങ്ങൾ ഒന്നുമില്ല. ആനയുടെ വഴിത്താരയിലാണ് വീട് നിൽക്കുന്നത്.
സ്വന്തം സ്ഥലത്താണ് താമസിക്കുന്നത്. ആനയും മറ്റു വന്യാമൃഗങ്ങളും ഇറങ്ങുന്ന സമയത്ത് ഈ വീട് പൊളിക്കാത്തത് അൽഭുതമാണ്. കുട്ടികൾക്ക് പഠിക്കുവാൻ ഹോസ്റ്റൽ പ്രവേശനം വേണം. കുടുംബ ഭൂമിയിൽ കൃഷി ചെയ്ത് ജീവിക്കാൻ കാട്ടുമൃഗങ്ങളിൽ നിന്നുള്ള സുരക്ഷിത വേലി വേണം. ഇതിന് നടപടിയുണ്ടാവണമെന്ന് അഭ്യർഥിച്ച് ഐ.ടി.ഡി.പി ഓഫീസർക്ക് അപേക്ഷ നൽകി. വന്യമൃഗങ്ങളുടെ ശല്യം ഉള്ളതിനാൽ കറിവേപ്പിലയും നാരങ്ങ കൃഷിയും ഇവിടെ അനുയോജ്യമാണെന്നും അപേക്ഷയിൽ ടി.ആർ ചന്ദ്രൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.