പാപ്പിനിശ്ശേരി: അധികാരത്തിെൻറ മറവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വർഗീയത വളർത്തിയ പാർട്ടി മുസ്ലിം ലീഗാണെന്ന് ഇടതു മുന്നണി കൺവീനർ എ. വിജയരാഘവൻ. പാപ്പിനിശ്ശേരിയിൽ ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഗീയം മാത്രം കളിക്കുന്ന ലീഗിന് വർഗീയതക്കെതിരെ സംസാരിക്കാനെന്തവകാശമെന്നും വിജയരാഘവൻ ചോദിച്ചു. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനും വർഗീയമായ സ്വാധീനമുണ്ടാക്കാനും മാത്രമാണ് ലീഗ് എന്നും ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ, താവം ബാലകൃഷ്ണൻ, ടി.ചന്ദ്രൻ, എ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പഞ്ചായത്ത് ഇടതുമുന്നണി പ്രകടനപത്രിക മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണന് നൽകി എ. വിജയരാഘവൻ പ്രകാശനം ചെയ്തു. ടി.വി. രാജേഷ് എം.എൽ.എ, എ. അശ്റഫ്, എ. നാരായണൻ, കെ. അശ്റഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.