തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ.
''ഇബ്രാഹീം കുഞ്ഞിൻെറ അറസ്റ്റ് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ്. അവധാനതയോട് കൂടിയുള്ള ശരിയായ അന്വേഷണമാണ് ഈ കാര്യത്തിൽ നടന്നത്. ഇബ്രാഹീം കുഞ്ഞിനെ പൊടുന്നനെ അറസ്റ്റ് ചെയ്തതല്ല. നേരത്തെ പ്രതി ചേർത്തതാണ്. ഇതുവരെ മാധ്യമങ്ങളും പ്രതിപക്ഷവും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാത്തത് എന്താണെന്നായിരുന്നു ചോദിച്ചിരുന്നത്. പ്രതിപക്ഷം ഇബ്രാഹീം കുഞ്ഞിനെ രാഷ്ട്രീയമായി ന്യായീകരിക്കുവാൻ നിർബന്ധിതരായതുകൊണ്ടാണ് എൽ.ഡി.എഫിനെതിരെ തിരിയുന്നത്'' - വിജയരാഘവൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.