വിതുര: എൽ.ഡി.എഫ് കൺവീനർ വിജയരാഘവനും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ഒരേസ്വരമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്. ശബരീനാഥൻ എം.എൽ.എ.
ഭരണത്തുടർച്ചക്കായി വർഗീയ ഫാഷിസ്റ്റ് ശക്തികൾക്ക് ഊർജം പകരുന്ന പ്രസ്താവനകളാണ് എൽ.ഡി.എഫ് കൺവീനർ നടത്തുന്നതെന്നും ഇത് തീക്കളിയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റി പറണ്ടോട് നിന്നാരംഭിച്ച ഗാന്ധിസ്മൃതി യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാഥാ ക്യാപ്റ്റൻ മണ്ഡലം പ്രസിഡൻറ് എൻ.എസ്. ഹാഷിം അധ്യക്ഷനായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ, ബ്ലോക്ക് പ്രസിഡൻറ് മലയടി പുഷ്പാംഗദൻ, നേതാക്കളായ അഡ്വ.ഉവൈസ് ഖാൻ, പൊൻപാറ സതി, എച്ച്. പീരു മുഹമ്മദ്, മുബാറക് സിദ്ദീഖ്, എസ്.എസ് ഫർസാന, രഘുനാഥൻ ആശാരി, നട്ടുവൻ കാവ് വിജയൻ, പ്രതാപൻ, എച്ച്. ശൗക്കത്തലി, കണ്ടമത്ത് ഭാസ്കരൻ നായർ, എം.സി. സുരേന്ദ്രൻ, ചെറു കോണം സുകു, എൽ.എസ്. ലിജി, സുമംഗല തുടങ്ങിയവർ സംസാരിച്ചു.
സമാപന സമ്മേളനം പനയ്ക്കോട് ജങ്ഷനിൽ ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ്. വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.