മലപ്പുറം: പാർട്ടി ആചാര്യൻ ഇ.എം.എസിന് ശേഷം മലപ്പുറത്തുനിന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്തേക്ക് എ. വിജയരാഘവൻ. സി.പി.എം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണൻ അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് പാർട്ടിയെ നയിക്കാനുള്ള താൽക്കാലിക ചുമതല ലഭിച്ചത്. നിലവിൽ എൽ.ഡി.എഫ് കൺവീനറാണ്. 1964ൽ കമ്യൂണിസ്റ്റ് പാർട്ടികൾ രണ്ടായതിനുശേഷം സി.പി.എമ്മിെൻറ തലപ്പത്തെത്തുന്ന ആദ്യമലപ്പുറത്തുകാരനാണെന്ന പ്രത്യേകതയുമുണ്ട്.
ഇ.എം.എസ് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. കേന്ദ്രകമ്മിറ്റി അംഗമായ വിജയരാഘവൻ 2018 ജൂൺ ഒന്നിനാണ് എൽ.ഡി.എഫ് കൺവീനറായത്. ഇതിനുമുമ്പ് 2001^2006 കാലയളവിലും ഇതേ സ്ഥാനം വഹിച്ചിരുന്നു. അടിയന്തരാവസ്ഥ നാളുകളിൽ കെ.എസ്.വൈ.എഫിലൂടെ രാഷ്ട്രീയത്തിൽ സജീവമായ വിജയരാഘവൻ എസ്.എഫ്.െഎ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ പ്രസിഡൻറ്, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം, കേരള കലാമണ്ഡലം ഭരണസമിതി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു. 1989ൽ പാലക്കാടുനിന്ന് ലോക്സഭയിലെത്തി. 1998ലും 2004ലും രാജ്യസഭാംഗമായി. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ േകാഴിക്കോട്ട് പരാജയപ്പെട്ടു. ഒാൾ ഇന്ത്യ അഗ്രികൾചറൽ വർക്കേഴ്സ് യൂനിയൻ ദേശീയ സെക്രട്ടറി സ്ഥാനവും വഹിച്ചു.
മലപ്പുറം ചെമ്മങ്കടവ് കർഷകത്തൊഴിലാളിയായ ആലമ്പാടൻ പറങ്ങോടെൻറയും കോട്ടക്കൽ സ്വദേശിനി മാളുക്കുട്ടിയമ്മയുടെയും അഞ്ചു മക്കളിൽ മൂന്നാമനായി 1956ലാണ് ജനനം. പ്രീഡിഗ്രി പഠനശേഷം വിവിധ ജോലികൾ ചെയ്തു. ടെറിേട്ടാറിയൽ ആർമിയിൽ കുറഞ്ഞകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വക്കീൽ ഗുമസ്തനുമായി. മലപ്പുറം ഗവ. കോളജിൽനിന്ന് ബി.എ ഇസ്ലാമിക് ഹിസ്റ്ററിയിൽ റാേങ്കാടെ വിജയം. കോഴിക്കോട് ലോകോളജിൽനിന്ന് നിയമബിരുദവും കരസ്ഥമാക്കി. തൃശൂർ കോർപറേഷൻ മുൻ മേയറും കേരളവർമ കോളജ് വൈസ് പ്രിൻസിപ്പലുമായ ആർ. ബിന്ദുവാണ് ഭാര്യ.മകൻ ഹരികൃഷ്ണൻ.
മലപ്പുറം ജില്ലയെക്കുറിച്ചടക്കമുള്ള ഇദ്ദേഹത്തിെൻറ പല പ്രസ്താവനകളും വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. അന്തരിച്ച കോൺഗ്രസ് എം.പി എം.െഎ. ഷാനവാസിനെ തീവ്രവാദിയെന്ന് വിളിച്ചതും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുകാലത്ത് രമ്യ ഹരിദാസ് എം.പിയെ അധിക്ഷേപിച്ചതും വിവാദമായിരുന്നു. മലപ്പുറത്ത് ദേശീയപാത സർവേക്കെതിരെ സമരം നടത്തിയവർ മുസ്ലിം തീവ്രവാദികളെന്നായിരുന്നു മറ്റൊരു പരാമർശം. ലീഗ് തീവ്രവാദികളെ മുന്നിൽനിർത്തി സമരം നടത്തുന്നുവെന്നും അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് നടത്തിയ ലീഗ് ശരീഅത്ത് നടപ്പാക്കുന്നുവെന്ന പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഭാര്യ .ആർ. ബിന്ദുവിനെ കേരള വർമ കോളജിൽ വൈസ് പ്രിൻസിപ്പലായി നിയമിച്ചതിനെച്ചൊല്ലി അടുത്തിടെ വിവാദം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.