ചിറ്റാർ: ഇടനിലക്കാരുടെ ചൂഷണം മൂലം വനവിഭവങ്ങൾ ശേഖരിക്കുന്ന വനത്തിനുള്ളിലെ ആദി വാസികൾക്ക് യഥാർഥ വില കിട്ടുന്നില്ല. വനവിഭവങ്ങൾ മാത്രം ശേഖരിച്ച് ഉപജീവനം നടത്തു ന്ന മൂഴിയാർ, നാൽപതേക്കർ, സായിപ്പുംകുഴി, ഗവി എന്നിവിടങ്ങളിലെ ആദിവാസികൾക്കും സമീ പ മലനിരകളിൽ താമസിക്കുന്ന ആദിവാസികൾക്കുമാണ് ഈ ദുരിതം.
കൊടുംവനത്തിൽ കാട്ടുമൃ ഗങ്ങളോടു പൊരുതിയാണ് ഉൾവനത്തിനുള്ളിൽ ആദിവാസികൾ വനവിഭവങ്ങൾ ശേഖരിക്കുന്നത്. ഇതിൽനിന്ന് കിട്ടുന്ന വരുമാനംകൊണ്ട് വേണം കുടിലിൽ തീ പുകയാൻ. മൂഴിയാർ വനമേഖലയിലെ വനവിഭവങ്ങൾ ആദിവാസികളുടെ കൈയിൽനിന്ന് പട്ടികവർഗ സൊസൈറ്റിയുടെ പേരിൽ ചില ഇടനിലക്കാരാണ് വാങ്ങുന്നത്. സൊസൈറ്റിയുടെ ആളുകളാെണന്നു പറഞ്ഞാണ് ഇവർ തുച്ഛമായ വില നൽകി ആദിവാസികളുടെ ൈകയിൽനിന്ന് സാധനങ്ങൾ വാങ്ങുന്നത്.
വനത്തിൽനിന്ന് ഇവർ പ്രധാനമായും ശേഖരിക്കുന്നത് കുന്തിരിക്കം, കാട്ടുതേൻ, ചെറുതേൻ, കാട്ടുപുളി, പ്ലാച്ചുറ്റിപ്പട്ട, ഏലക്ക, ഇഞ്ച, ചണ്ണക്ക, പൊന്നാംമ്പൂ, വയണപ്പൂ, കാട്ടിഞ്ചി, കുടംപുളി, കാട്ടുകുരുമുളക് എന്നിവയാണ്. ഇവക്കൊന്നും യഥാർഥ വില സൊസൈറ്റിയുടെ പേരിൽ വാങ്ങുന്ന ഇടനിലക്കാർ തരുന്നിെല്ലന്ന് കോളനിക്കാർ പറഞ്ഞു.
കുന്തരിക്കം കിലോക്ക് സൊസൈറ്റി നൽകുന്നത് 80 രൂപയാണ്. ഇത് വെളിയിൽ മാർക്കറ്റിൽ വിറ്റാൽ 150 രൂപ കിട്ടും. കാട്ടുതേൻ വലുത് സൊസൈറ്റി 100 രൂപയാണ് നൽകുന്നത്. ഇത് വെളിയിൽ വിറ്റാൽ 300 രൂപ കിട്ടും. ചെറുതേനും വെളിയിൽ വിറ്റാൽ 750 മുതൽ 2000 രൂപ വരെ കിട്ടും. ആദിവാസികൾ വെളിയിൽ വിറ്റാലും യഥാർഥ വില കിട്ടുന്നില്ല. കാട്ടുപുളിക്ക് കിലോക്ക് സൊസൈറ്റി 70 രൂപ നൽകുമ്പോൾ വെളിയിൽ 300 മുതൽ മേൽപോട്ടു കിട്ടും. ഏറെ ഔഷധഗുണമുള്ള പ്ലാച്ചുറ്റിപ്പട്ടക്ക് കിലോക്ക് സൊസൈറ്റി 30 രൂപ നൽകുമ്പോൾ വെളിയിൽ 300 കിട്ടും. ഏലക്ക സൊസൈറ്റി കിലോക്ക് 150 രൂപ നൽകുമ്പോൾ വെളിയിൽ വിറ്റാൽ 500 വരെ കിട്ടും.
ചണ്ണക്ക സൊസൈറ്റി 30 രൂപ നൽകുമ്പോൾ വെളിയിൽ 80 കിട്ടും. ഇഞ്ച സൊസൈറ്റിയാൽ 30 രൂപ നൽകുമ്പോൾ വെളിയിൽ 100 കിട്ടും. പൊന്നാംപൂവിന് 250 കിട്ടുമ്പോൾ വെളിയിൽ 500 രൂപ വരെ കിട്ടും വയണപ്പൂവിനും ഈ വിലയാണ് കിട്ടുന്നത്.
ഇടനിലക്കാരുടെ കടുത്ത ചൂഷണം മൂലം ശേഖരിക്കുന്ന വനവിഭവങ്ങൾ എല്ലാം സൊസൈറ്റിക്കു നൽകാതെ സമീപത്തെ മാർക്കറ്റുകളിൽ കൊണ്ടുപോയി വിൽക്കുകയാണ് ആദിവാസികൾ. ഇവവർ വനത്തിനുള്ളിൽ പോയി ആഴ്ചകളോളം കയറി ഇറങ്ങിെയങ്കിൽ മാത്രമേ വനവിഭവങ്ങൾ ശേഖരിക്കാൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.