തിരുവനന്തപുരം: ആദിവാസികളുടെ സുസ്ഥിര വികസനത്തിന് കാർഷിക പരമ്പരാഗത മേഖലയിൽ തൊഴിൽ നൽകുന്നതിനും നൈപുണ്യ വികസനത്തിനുമായി പട്ടികവർഗ വകുപ്പ് നൽകിയത് 24 കോടി. വിവിധ സ്ഥാപനങ്ങളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. മിൽമയുടെ െഡയറി യൂനിറ്റുകൾക്ക് 12.23ഉം അട്ടപ്പാടിക്ക് 2.55ഉം കുടുംബശ്രീക്ക് 3.50 കോടിയും നൽകി. മിൽമക്ക് 2016-17 സാമ്പത്തികവർഷത്തിലാണ് 5.78 കോടി അനുവദിച്ചത്. മലപ്പുറം ജില്ലയിൽ 40 ഗുണഭോക്താക്കൾക്ക് 1.28 കോടി, എറണാകുളത്തെ കുട്ടമ്പുഴയിൽ 40 ഗുണഭോക്താക്കൾക്ക് 1.62 കോടി, കാസർകോട്ട് 100 പേർക്ക് 2.42 കോടി, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ 30 പേർക്ക് 45.60 ലക്ഷം എന്നിങ്ങനെയാണ് തുക നൽകിയത്.
2017-18 സാമ്പത്തിക വർഷത്തിൽ കാസർകോട് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ 1.43 കോടിയും കോഴിക്കോട് വാണിമേൽ ഗ്രാമപഞ്ചായത്തിൽ 1.54 കോടിയും നൽകി. രണ്ടിടത്തും 50 ഗുണഭോക്താക്കൾ വീതമുണ്ട്. വയനാട് മുട്ടിൽ ഗ്രാമപഞ്ചായത്തിൽ 100 ഗുണഭോക്താക്കൾക്ക് 2.47 കോടിയും മലപ്പുറത്ത് 40 പേർക്ക് 99.27 ലക്ഷവും അനുവദിച്ചു. മിൽമയുടെ െഡയറി യൂനിറ്റ് പദ്ധതിയിൽ ഗുണഭോക്താവിന് രണ്ട് പശു, കാലിത്തൊഴുത്ത്, കാലിത്തീറ്റ, ഇൻഷുറൻസ്, ചികിത്സ എന്നിവയാണ് ഇതിലുള്ളത്. ഏതാണ്ട് 2.40 ലക്ഷം രൂപ ഒരു ഗുണഭോക്താവിന് ലഭിക്കും. ആകെ 450 പേർക്കാണ് മിൽമയിലൂടെ തൊഴിൽ നൽകുന്നത്. ആദിവാസി വനിതകൾക്ക് ആധുനിക വസ്ത്ര നിർമാണത്തിൽ പരിശീലനം നൽകുന്നതിനും തൊഴിലുറപ്പ് വരുത്തുന്നതിനുമായി അപ്പാരൽ പാർക്കുകൾ തുടങ്ങാനാണ് സർക്കാർ നീക്കം.
അതിെൻറ ആദ്യഘട്ടമായി പാലക്കാട് അട്ടപ്പാടിയിൽ 250 പട്ടികവർഗ യുവതികൾക്കാണ് പരിശീലനം നൽകുന്നത്. സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതിക്കായി 2.55 കോടി ചെലവഴിക്കും. മൊബിലൈസേഷൻ അഡ്വാൻസായി 54 ലക്ഷം നൽകി. കുടുംബശ്രീ നടപ്പാക്കുന്ന സുസ്ഥിര വികസന പദ്ധതിക്ക് 2016-17ൽ 3.50 കോടി നൽകി. ഗോത്ര ജീവിക പദ്ധതി പ്രാകരം 1170 പേർക്ക് നിർമാണ മേഖലയിൽ തൊഴിൽ പരിശീലനം നൽകുന്നതിന് 3.34 കോടിയും നൽകി. പട്ടികവർഗ വകുപ്പ് സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് (സി.എം.ഡി) ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. എൻ.ടി.ടി.എഫ് 250 വിദ്യാർഥികൾക്ക് ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സിന് 4.55 കോടിയും പ്ലാസ്റ്റിക് നിർമാണ മേഖലയിൽ 50 പേർക്ക് പരിശീലനം നൽകുന്നതിന് സെൻറർ ഫോർ ബയോ പോളിമർ സയൻസ് ആൻഡ് ടെക്നോളജി (സി.ബി.പി.എസ്.ടി)ക്ക് 60 ലക്ഷവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.