ആദിവാസി വയോധിക കുഴഞ്ഞുവീണ് മരിച്ചു; ജില്ല ആശുപത്രിയിൽ ചികിത്സ ലഭിച്ചില്ലെന്ന് ആക്ഷേപം

​മാനന്തവാടി: അവശനിലയിൽ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ആദിവാസി വയോധിക മരുന്നുമായി തിരികെ വീട്ടിലേക്ക്​ പോകുന്ന വഴിയിൽ കുഴഞ്ഞുവീണ് മരിച്ചു. എടവക രണ്ടേനാൽ താന്നിയാട് വെണ്ണമറ്റം കോളനിയിലെ വേര​​​െൻറ ഭാര്യ ചപ്പ (61) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി പനിയും ഛർദിയും ബാധിച്ച ഇവരെ തിങ്കളാഴ്ച രാവിലെയാണ് ജില്ല ആശുപത്രിയിൽ എത്തിച്ചത്. അത്യാഹിതവിഭാഗത്തിലെ ഡോക്ടറാണ് പരിശോധിച്ച് മരുന്ന് നൽകി വീട്ടിലേക്ക് അയച്ചത്. വീട്ടിലെത്തും മു​േമ്പ കുഴഞ്ഞുവീണതിനെ തുടർന്ന് വീണ്ടും 11.30ഒാടെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: ബിജു, ഷിജു. മരുമക്കൾ: ബിന്ദു, മിനി.

എന്നാൽ, സർക്കാർ ഡോക്ടർമാരുടെ സമരം കാരണം കിടത്തി ചികിത്സ നൽകാതെ തിരിച്ചയച്ചതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. സി.പി.എം പ്രവർത്തകർ ഉച്ചയോടെ ജില്ല ആശുപത്രിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. പ്രതിഷേധ ധർണയുമായി യു.ഡി.എഫ് പ്രവർത്തകരും എത്തി. ഡി.എം.ഒ ഡോ. പി. ജയേഷ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ചപ്പ മരിക്കാനിടയായ സംഭവത്തില്‍ ജില്ല കലക്ടര്‍ എസ്. സുഹാസ് പ്രാഥമിക അന്വേഷണം നടത്തി. പി.ഒ.എ ആക്​ട്​ പ്രകാരം ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ അദ്ദേഹം നിർദേശം നല്‍കി. ചപ്പയുടെ കുടുംബത്തിന് 5000 രൂപ അടിയന്തര ധനസഹായം ട്രൈബല്‍ വകുപ്പ് മുഖാന്തരം അനുവദിച്ചിട്ടുണ്ടെന്നും ഈ വിഷയത്തില്‍ പൊലീസ്, ട്രൈബല്‍ വകുപ്പ് അന്വേഷണം നടത്തുമെന്നും കലക്ടര്‍ അറിയിച്ചു. 

 

Tags:    
News Summary - Aadivasi Lady Died due to Fever - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.