കല്പറ്റ: സാംസ്കാരിക പഠനങ്ങളിൽ ഡോക്ടറേറ്റു നേടി ആദിവാസി യുവാവിെൻറ വിജയഗാഥ. പുൽപള്ളി കാപ്പിക്കുന്ന് മുണ്ടക്കുറ്റി കുറുമ കോളനിയിലെ പരേതനായ ശങ്കരൻ-നാണി ദമ്പതികളുടെ മകൻ നാരായണനാണ് ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂനിവേഴ്സിറ്റിയിൽനിന്നും ഡോക്ടറേറ്റ് നേടിയത്.
‘മാധ്യമങ്ങളിലെ ഒാണാഘോഷം മലയാളി സ്വത്വത്തിെൻറ പുനർനിർണയം’ എന്ന വിഷയത്തിലെ ഗവേഷണമാണ് നാരായണനെ ഡോക്ടറേറ്റിന് അർഹനാക്കിയത്. കള്‍ചറല്‍ സ്റ്റഡീസില്‍ ഇതേ സര്‍വകലാശാലയില്‍നിന്നും നാരായണന് എംഫില്ലും നേടിയിട്ടുണ്ട്. ആദിവാസി- സാമൂഹിക പ്രസ്ഥാനങ്ങളും മുത്തങ്ങ ഭൂസമരവുമാണ് എം.ഫില്‍ ഗവേഷണത്തിന് വിഷയമാക്കിയത്. പത്രങ്ങള്‍, ടി.വി ചാനലുകള്‍, പരസ്യങ്ങള്‍, കാര്ട്ടൂണുകള് എന്നിവയിലൂടെയുള്ള ഓണാഘോഷങ്ങളാണ് കണ്ണൂര്‍ സ്വദേശി ഡോ. സുജിത്കുമാര്‍ പാറയിലിെൻറ മേല്‍നോട്ടത്തില്‍ ഗവേഷണത്തിനു ഉപയോഗപ്പെടുത്തിയത്.
10ാം ക്ലാസുവരെ പുൽപള്ളി േവലിയമ്പം ദേവീവിലാസം സ്കൂളിലും തുടർന്ന്, നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ ആശ്രമം വിദ്യാലയത്തിൽ പ്ലസ്ടുവും പൂർത്തിയാക്കിയ നാരായണൻ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നും ധനതത്വശാസ്ത്രത്തിലാണ് ബിരുദം നേടിയത്. തുടർന്ന്, കണ്ണൂർ സർവകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലെ ബിരുദാനന്തര ബിരുദത്തിനുശേഷമാണ് ഹൈദരാബാദ് യൂനിവേഴ്സിറ്റിയിൽ ഗവേഷണത്തിന് ചേർന്നത്. നിലവിൽ മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ താത്കാലിക െലക്ചററായി ജോലിചെയ്യുകയാണ് നാരായണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.