കൊ​ച്ചി: മു​ന്ന​ണി​ക​ൾ​ക്ക് ബ​ദ​ലാ​കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി രൂ​പം​കൊ​ണ്ട ജ​ന​ക്ഷേ​മ സ​ഖ്യം വ​ഴി​പി​രി​ഞ്ഞു. ആം ​ആ​ദ്മി പാ​ർ​ട്ടി സം​സ്ഥാ​ന ഘ​ട​ക​വും കി​ഴ​ക്ക​മ്പ​ല​ത്തെ ട്വ​ന്‍റി20​യും ചേ​ർ​ന്ന് രൂ​പം​ന​ൽ​കി​യ ജ​ന​ക്ഷേ​മ സ​ഖ്യ​മാ​ണ് രൂ​പ​വ​ത്​​കൃ​ത​മാ​യി ഒ​ന്ന​ര വ​ർ​ഷ​മാ​കു​മ്പോ​ൾ കാ​ര്യ​മാ​യ ഒ​രു പ്ര​വ​ർ​ത്ത​ന​വും ന​ട​ത്താ​തെ വ​ഴി​പി​രി​ഞ്ഞ​ത്.

സം​സ്ഥാ​ന​ത്തെ മൂ​ന്ന് മു​ന്ന​ണി​ക്കും ബ​ദ​ലെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 15നാ​ണ് സ​ഖ്യം രൂ​പ​വ​ത്​​ക​രി​ച്ച​ത്. കി​ഴ​ക്ക​മ്പ​ല​ത്ത് ആം ​ആ​ദ്മി പാ​ർ​ട്ടി ത​ല​വ​നും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കെ​ജ്​​രി​വാ​ളും ട്വ​ന്‍റി20 ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ സാ​ബു എം. ​ജേ​ക്ക​ബും പ​​ങ്കെ​ടു​ത്ത പൊ​തു​യോ​ഗ​ത്തി​ലാ​യി​രു​ന്നു സ​ഖ്യ പ്ര​ഖ്യാ​പ​നം. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സ്ഥാ​പ​ന​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ വി​ജ​യം നേ​ടി​യ ട്വ​ന്‍റി20 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ന്ന​ത്തു​നാ​ട്ടി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ക​യും മ​ത്സ​രി​ച്ച മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ കാ​ര്യ​മാ​യ വോ​ട്ട് നേ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ​കൂ​ടി ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു സ​ഖ്യ രൂ​പ​വ​ത്​​ക​ര​ണം. പ​ര​മ്പ​രാ​ഗ​ത പാ​ർ​ട്ടി​ക​ളു​ടെ ചൂ​ഷ​ണ​ത്തി​നും അ​ഴി​മ​തി​ക്കു​മെ​തി​രെ എ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​യി​രു​ന്നു സ​ഖ്യം. എ​ന്നാ​ൽ, കെ​ജ്​​രി​വാ​ൾ നേ​രി​ട്ടെ​ത്തി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത​ല്ലാ​തെ പി​ന്നീ​ട് സ​ഖ്യ​ത്തി​ന്‍റേ​താ​യ ഒ​രു ക​ർ​മ​പ​രി​പാ​ടി​യു​മു​ണ്ടാ​യി​ല്ല. ര​ണ്ട് പാ​ർ​ട്ടി​യും ത​മ്മി​ലു​ള്ള മൂ​പ്പി​ള​മ ത​ർ​ക്ക​മാ​ണ് ഇ​തി​ന് കാ​ര​ണം. ആം ​ആ​ദ്മി സം​സ്ഥാ​ന ഘ​ട​ക​മാ​ക​ട്ടെ സ്വ​ന്തം നി​ല​യി​ൽ പ്ര​ചാ​ര​ണ​ങ്ങ​ളും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​രു​ദ്ധ പ​രി​പാ​ടി​ക​ളും ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല​ല്ലാ​തെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളൊ​ന്നും ന​ട​ത്താ​റി​ല്ലാ​ത്ത ട്വ​ന്‍റി20 ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ൽ​നി​ന്നെ​ല്ലാം വി​ട്ടു​നി​ന്നു.

കേ​ന്ദ്ര​ത്തി​നെ​തി​രെ മൃ​ദു സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന അ​വ​ർ, സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​യും പ്ര​ത്യേ​കി​ച്ച് മു​ഖ്യ​മ​ന്ത്രി‍യെ​യും വി​മ​ർ​ശി​ക്കു​ന്ന ചി​ല ട്രോ​ളു​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന​തി​ൽ മാ​ത്രം പ്ര​തി​ഷേ​ധം ഒ​തു​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ദേ​ശീ​യ ത​ല​ത്തി​ൽ കെ​ജ്​​രി​വാ​ൾ സ്വീ​ക​രി​ക്കു​ന്ന ക​ടു​ത്ത ബി.​ജെ.​പി വി​രു​ദ്ധ നി​ല​പാ​ടാ​ണ് ട്വ​ന്‍റി20 നേ​തൃ​ത്വ​ത്തി​ന്‍റെ അ​പ്രീ​തി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് ആം ​ആ​ദ്മി അ​ണി​ക​ൾ പ​റ​യു​ന്ന​ത്. മു​ഖ്യ​ധാ​ര പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രെ എ​ന്ന് പ​റ​യു​മ്പോ​ഴും ബി.​ജെ.​പി സ​ർ​ക്കാ​റി​നെ​തി​രെ മൗ​നം പാ​ലി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് അ​വ​രു​ടേ​തെ​ന്നും ത​ങ്ങ​ളു​ടെ ദേ​ശീ​യ നേ​താ​ക്ക​ളെ​യ​ട​ക്കം കേ​ന്ദ്ര സ​ർ​ക്കാ​ർ വേ​ട്ട​യാ​ടി​യി​ട്ടും ഘ​ട​ക​ക​ക്ഷി എ​ന്ന നി​ല​യി​ൽ ഒ​രു പ്ര​തി​ക​ര​ണ​വും ഉ​ണ്ടാ​കാ​ത്ത​ത് ഇ​തി​ന് തെ​ളി​വാ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് അ​നു​കൂ​ല മ​നഃ​സാ​ക്ഷി വോ​ട്ടി​ന്​ ആ​ഹ്വാ​നം ചെ​യ്ത ട്വ​ന്‍റി20 ഇ​ക്കു​റി പു​തു​പ്പ​ള്ളി​യി​ലാ​ക​ട്ടെ ചാ​ണ്ടി ഉ​മ്മ​ന്‍റെ ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​മാ​ണ് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, ആം ​ആ​ദ്മി സ്വ​ന്തം സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യി​രി​ക്കു​ക​യു​മാ​ണ്.

സ​ഖ്യം നി​ർ​ജീ​വ​മാ​യെ​ന്ന് സാ​ബു എം. ​ജേ​ക്ക​ബ്

ജ​ന​ക്ഷേ​മ സ​ഖ്യം നി​ർ​ജീ​വ​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ട്വ​ന്‍റി20 ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ സാ​ബു എം. ​ജേ​ക്ക​ബ്. കേ​ര​ള​ത്തി​ലെ ആം ​ആ​ദ്മി ഘ​ട​ക​ത്തി​ന് ത​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് താ​ൻ മ​ന​സ്സി​ലാ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

കൂ​ടി​യാ​ലോ​ച​ന​ക​ളോ ച​ർ​ച്ച​ക​ളോ ന​ട​ക്കാ​റി​ല്ല. സ​ഖ്യം നി​ല​വി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ പു​തു​പ്പ​ള്ളി​യി​ൽ കൂ​ടി​യാ​ലോ​ച​ന​യി​ല്ലാ​തെ ആം ​ആ​ദ്മി സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​മാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ കെ​ജ്​​രി​വാ​ൾ സ​ഖ്യം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും നി​ല​വി​ൽ അ​ത് നി​ർ​ജീ​വ​മാ​ണ്. ആം ​ആ​ദ്മി കൂ​ടി ചേ​ർ​ന്ന് ദേ​ശീ​യ​ത​ല​ത്തി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ച ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ത​ങ്ങ​ളി​ല്ല. സം​സ്ഥാ​ന ഭ​ര​ണ​ത്തി​ൽ ജ​നം ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. അ​തി​ന്‍റെ തി​രി​ച്ച​ടി പു​തു​പ്പ​ള്ളി​യി​ലു​ണ്ടാ​കും.

ജ​ന​രോ​ഷം ചി​ത​റി​പ്പോ​കാ​തി​രി​ക്കാ​നാ​ണ് തൃ​ക്കാ​ക്ക​ര​യി​ലും പു​തു​പ്പ​ള്ളി​യി​ലും സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​തി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Aam Aadmi-Twenty20 alliance parted ways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.