മൂന്നാറിൽ ആംആദ്മി പ്രവർത്തകർ നിരാഹാര സമരം അവസാനിപ്പിച്ചു

മൂന്നാർ: മന്ത്രി എം.എം. മണിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാറിലെ പൊമ്പിളൈ ഒരുമൈ നേതാക്കൾക്ക് പിന്തുണയുമായി രംഗത്തെത്തിയ ആംആദ്മി പ്രവർത്തകർ നിരാഹാര സമരത്തിൽനിന്ന്  പിൻവാങ്ങി. ഇന്നലെ  നിരാഹാരം അനുഷ്ഠിക്കുന്നതിനിടെ ആരോഗ്യനില വഷളായ ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠനെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിന് പകരം മറ്റൊരു പ്രവർത്തകൻ നിരാഹാര സമരത്തിന് സന്നദ്ധനായി രംഗത്തു വന്നെങ്കിലും സമരം തുടരേണ്ടതില്ലെന്ന് പൊമ്പിളൈ ഒരുമൈ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ ആപ് നേതൃത്വം തീരുമാനിച്ചത്. പകരം ഐക്യദാർഢ്യവുമായി പ്രവർത്തകർ സമരപന്തലിൽ തുടരും.

പൊമ്പിളൈ ഒരുമൈയുടെ നിരാഹാര സമരത്തോട് െഎക്യദാർഢ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ചയാണ് നീലകണ്ഠൻ നിരാഹാര സത്യഗ്രഹം തുടങ്ങിയത്. വ്യാഴാഴ്ച രാവിലെ മുതൽ അദ്ദേഹത്തി​െൻറ ആരോഗ്യ നില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. വൈകുന്നേരത്തോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ബലമായി ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് ഒരുങ്ങി. ഇതേ തുടർന്ന് സഹപ്രവർത്തകരുടെ നിർബന്ധത്തിനു വഴങ്ങി ആശുപത്രിയിലേക്ക് മാറ്റാൻ സമ്മതിക്കുകയായിരുന്നു.

Tags:    
News Summary - AAP end the fast in munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.