കോട്ടക്കൽ: തൊട്ടതെല്ലാം പൊന്നാക്കുകയാണ് പെരുമണ്ണ പഞ്ചായത്തിലെ പാലച്ചിറമാട് തറമ ്മൽ ആസിയ. വെറുമൊരു വീട്ടമ്മയല്ല 58കാരിയായ ഇവർ. കാർഷിക, ക്ഷീരമേഖലയിൽ 20 വർഷമായി വിജ യഗാഥകൾ രചിക്കുകയാണിവർ. പരമ്പരാഗത കർഷക കുടുംബാംഗമായ ഭർത്താവ് ഏന്തീനൊപ്പം മ റ്റത്തൂരിലെ വീട്ടിൽനിന്നുമെത്തുമ്പോൾ കൃഷിയുടെ ബാലപാഠങ്ങൾ അറിയാത്ത ആസിയ വർഷങ്ങൾക്കിപ്പുറം കൃഷിപാഠങ്ങളും രീതികളും പുതുതലമുറക്ക് പകർന്നുനൽകുകയാണ് സ്വന്തം അനുഭവത്തിലൂടെ. തെന്നല പാടശേഖരത്തിലെ 50 സെൻറ് ഭൂമിയിൽ നെൽവിത്ത് പാകിയായിരുന്നു തുടക്കം.
ഭർത്താവ് വിദേശത്തക്ക് തിരിച്ചതോടെ സ്വന്തംനിലക്കായി കൃഷി. ആവശ്യമുള്ള വെള്ളം ലഭിക്കാത്തത് തിരിച്ചടിയായതോടെ വീട്ടിൽ നിത്യചെലവിനുള്ള ഉപാധിയായി പശു, കോഴി, താറാവ് എന്നിവയെ വളർത്തി. അഞ്ചുപെൺകുട്ടികളും ഒരാൺകുട്ടിയുമടങ്ങുന്ന മക്കൾ ഉമ്മയോെടാപ്പം കൃഷിയിലും സജീവമായതോടെ ആസിയ മുഴുസമയ കർഷകയായി. തരിശു സ്ഥലങ്ങൾ കണ്ടെത്തി പാട്ടത്തിനെടുത്താണ് കൃഷി. എവിടെയെല്ലാം തരിശായി കിടക്കുന്നുവോ അവിടെയെല്ലാം ആസിയത്താത്ത എത്തും. സ്ഥലമുടമകളെ കാണാനും കൃഷി ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങുന്നതും ആലപ്പുഴയിലെ നെല്ലുൽപാദന കേന്ദ്രത്തിലേക്ക് നേരിട്ട് വിത്തുകൾ പരിശോധനക്ക് എത്തിക്കുന്നതും ഇവർതന്നെ. കഴിഞ്ഞ പ്രളയത്തിൽ മൂന്നേക്കർ കൃഷിക്ക് നാശം സംഭവിച്ചെങ്കിലും തളരാതെ വീണ്ടും കൃഷിയിറക്കി. കഴിഞ്ഞതവണ 10 ഏക്കറിലായിരുന്നെങ്കിൽ ഇത്തവണ 18 ഏക്കർ എടരിക്കോടും രണ്ട് ഏക്കർ സ്വന്തം നാടായ പെരുമണ്ണ-ക്ലാരിയിലും കൂടി 20 ഏക്കറിലാണ് പൊന്നുവിളയിച്ചത്. എടരിക്കോട് പഞ്ചായത്തിെൻറയും കൃഷിഭവെൻറയും സഹകരണവും പിന്തുണയുമാണ് ഏറ്റവും വലിയ പ്രചോദനം.
കൃഷി ഓഫിസർ എം.ഡി. പ്രീത, ഉദ്യോഗസ്ഥരായ എം. ഷൈലജ, വിജയശ്രീ എന്നിവർക്കാണ് വിജയത്തിന് നന്ദിപറയുന്നത്. 10 പശുക്കൾ, അത്രയും ആട്, 30 കോഴി, രണ്ടു താറാവ് , 60 പ്രാവുകൾ എന്നിവ വീട്ടിലെ അന്തേവാസികളാണ്. ഇതിനിടയിൽ അഞ്ചുപെൺമക്കളുടേയും വിവാഹം കഴിച്ചയച്ചു. ഭർത്താവ് ഏന്തീനും മൊബൈൽ ടെക്നീഷ്യനായ മകൻ ആഷിഖും മരുമകൾ ഫഹ്മിദയുമാണ് ഇപ്പോൾ സഹായത്തിനുള്ളത്. വരമ്പിലൂടെ നടക്കുമ്പോൾ നെൽക്കതിരുകൾ ശരീരത്തിലേക്ക് ചായുമ്പോൾ മനംനിറയും അതുതന്നെയാണ് കൃഷിയോടുള്ള മുഹബത്തുമെന്ന് ആസിയ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.