പുത്തനത്താണി: ഫാഷിസ്റ്റ് സർക്കാരിനെ താഴെയിറക്കി ഇൻഡ്യ മുന്നണിയെ അധികാരത്തിലെത്തിക്കാൻ ശക്തമായി രംഗത്തിറങ്ങണമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു.
പൊന്നാനി ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പുത്തനത്താണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാറിന്റെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്തു കൂടിയാവണം തെരഞ്ഞെടുപ്പെന്നും പറഞ്ഞു.
യു.ഡി.എഫ് ചെയർമാൻ പി.ടി. അജയ് മോഹൻ അധ്യക്ഷത വഹിച്ചു.
പി. അബ്ദുൽ ഹമീദ് എം.എൽ.എ, കെ.പി.എ. മജീദ് എം.എൽ.എ, അഡ്വ. വി.എസ്. ജോയ്, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, കുറുക്കോളി മൊയ്തീൻ എം.എൽ.എ, അഷ്റഫ് കോക്കൂർ, അബ്ദുറഹ്മാൻ രണ്ടത്താണി, പി.കെ. അബ്ദുറബ്ബ്, സി.പി. ബാവ ഹാജി, വെന്നിയൂർ മുഹമ്മദ് കുട്ടി, അലിക്കുട്ടി എടരിക്കോട്, എ.എം. രോഹിത്, മുൻ എം.പി സി. ഹരിദാസ്, സൈതലവി, എം.കെ. ബാവ, കെ.എം. ഗഫൂർ, ഇബ്രാഹിം മുതൂർ, പി.എസ്.എച്ച്. തങ്ങൾ, വാസു കാരയിൽ, അഡ്വ.പി.പി. ഹാരിഫ്, ആതവനാട് മുഹമ്മദ് കുട്ടി, പി.പി. യൂസുഫ്, അഹമ്മദ് ബാഫഖി തങ്ങൾ, ഹാരിസ് മൂതൂർ, കോട്ടയിൽ കരീം, വെട്ടം ആലിക്കോയ, കെ.എൻ. മുത്തുക്കോയ തങ്ങൾ, ബഷീർ രണ്ടത്താണി, സലാം വളാഞ്ചേരി, എം.പി. അഷ്റഫ്, ടി.പി. ഹൈദറലി, അബ്ദുള്ളക്കുട്ടി, എം. മൂസ കാടാമ്പുഴ, അനസ്, ഷറഫുദ്ദീൻ പിലാക്കൽ, വി.എ. വഹാബ്, കണ്ണൻ നമ്പ്യാർ, വിനു പുല്ലാനൂർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.